ചലച്ചിത്രം

അളിയാ എനിക്കും ഫേമസ് ആകണം, ഒരു ചാന്‍സ് തായോ: ഷാനിനോട്അജു വര്‍ഗീസ്

സമകാലിക മലയാളം ഡെസ്ക്

സംഗീത സംവിധായകന്‍ ഷാന്‍ കുറച്ച് ദിവസങ്ങളായി ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഷാനിന്റെ പുതിയ മലയാളം റെമിക്‌സ് 'മാണിക്യ മലരായ പൂവി'  എന്ന ഗാനത്തിലെ ചില രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്. 

ഈ ഒരൊറ്റ ഗാനത്തിലൂടെ ഇതില്‍ അഭിനയിച്ച പ്രിയ പ്രകാശ് എന്ന പെണ്‍കുട്ടി പ്രശസ്തയായി മാറി. നാഷനല്‍ മാധ്യമങ്ങളിലെല്ലാം പ്രിയയെ കുറിച്ചുള്ള വാര്‍ത്തകളേയുള്ളൂ.. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പെണ്‍കുട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ് താരം. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു ആഡാറ് ലൗ' എന്ന ന്യൂജെനറേഷന്‍ ചിത്രത്തിലേതാണ് ഈ ഗാനം.

ഷാനിന്റെ 'ജിമിക്കി കമ്മല്‍' ഗാനം അന്തര്‍ദേശീയതലത്തില്‍ പ്രശസ്തമായത് വലിയ വാര്‍ത്തയായിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച 'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിന് തൊട്ടുപിന്നാലെ പുതിയ ഗാനവുമായെത്തിയിരിക്കുകയാണ് ഷാന്‍ എന്ന യുവ സംഗീത സംവിധായകന്‍.

ഷാനിന്റെ ഈ വൈറല്‍ പാട്ടുകളില്‍ പ്രലോഭിതനായ ഹാസ്യതാരം അജു വര്‍ഗീസ് തികച്ചും ആസാധാരണമായൊരു ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ആളുകളെ ഒറ്റ പാട്ടുകൊണ്ട് ലോകപ്രശസ്തരാക്കുന്ന നിങ്ങള്‍ എന്നെയും പ്രശസ്തനാക്കൂ എന്ന രീതിയിലാണ് അജുവിന്റെ മെസേജ്. ആ മെസേജ് കണ്ട് താന്‍ ചിരിച്ച് കുഴഞ്ഞു പോയെന്ന് ഷാന്‍ പറഞ്ഞു.

'ഞാന്‍ പൊട്ടിച്ചിതറിയപോലെ ചിരിച്ച് കുഴങ്ങിപ്പോയി, അദ്ദേഹത്തിന്റെ ഹ്യൂമര്‍ സെന്‍സ് അതുല്യമാണ്' - ഷാന്‍ പറഞ്ഞു.

'കുറച്ച് ദിവസങ്ങളായിട്ട് നിങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ അറിയപ്പെടുന്ന സെലിബ്രിറ്റികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയല്ലേ., അളിയാ, അടുത്ത ഹിറ്റില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം തരാത്തതെന്താ? ഞാനും ലോകപ്രശസ്തനാകട്ടേയെന്നേ...' ഇതായിരുന്നു അജു വര്‍ഗീസ് ഷാനിന്
അയച്ച മെസേജ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി