ചലച്ചിത്രം

ഒരു ഭയങ്കര കാമുകനെ ദുല്‍ഖര്‍ കൈവിട്ടു; താരത്തിന്റെ തിരക്ക് കാരണം ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ലാല്‍ ജോസ്‌ ഒരുക്കാനിരുന്ന ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ മറ്റ് സിനിമകളുടെ തിരക്കിലായതിനാലാണ് സിനിമ പാതിവഴിയില്‍ ഉപേക്ഷിച്ചതെന്നാണ് സൂചന. 

2016 ലാണ് സിനിമ പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2017 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാതിവഴിയില്‍ ചിത്രീകരണം മുടങ്ങുകയായിരുന്നു. ഉണ്ണി ആര്‍ ആണ് ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഷൈബൂിന്‍ ബക്കറാണ് സിനിമ നിര്‍മിച്ചത്. ബോളിവുഡ് ചിത്രം കര്‍വാന്റെ ഷൂട്ടിംഗുമായി തിരക്കിലാണ് ദുല്‍ഖര്‍. ലാല്‍ ജോസും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച വിക്രമാദിത്യന്‍ വന്‍ വിജയമായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി