ചലച്ചിത്രം

'സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സംഘടന വേണ്ട, വിശ്വാസം അമ്മയില്‍'; നിലപാട് വ്യക്തമാക്കി നടി മൈഥിലി

സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ സ്ത്രീസംഘടനയായ ഡബ്ല്യൂസിസിയ്‌ക്കെതിരേ നടി മൈഥിലി. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ഒരു സംഘടന ആവശ്യമില്ലെന്നും തനിക്ക് അമ്മയില്‍ മാത്രമാണ് വിശ്വാസമുള്ളതെന്നും റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിരയില്‍ പങ്കെടുത്തുകൊണ്ട് മൈഥിലി പറഞ്ഞു. 

സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ താന്‍ അമ്മ സംഘടനയില്‍ അംഗമാണ്. അതില്‍ സ്ത്രീയും പുരുഷനുമുണ്ട്. അതില്‍ മാത്രമാണ് താന്‍ വിശ്വസിക്കുന്നതെന്നും നടി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന ആവശ്യമില്ലെന്നാണ് മൈഥിലിയുടെ വാദം. സ്ത്രീ സംഘടനകള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ ആരും സമീപിച്ചിട്ടില്ലെന്നും താന്‍ ഇതേക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു.

ജീവിതത്തിലുണ്ടാകുന്ന എന്ത് പ്രശ്‌നത്തേയും ഒറ്റയ്ക്ക് നേരിടാന്‍ സ്ത്രീകള്‍ സാധിക്കും അതിന് ഒരു സംഘടനയുടേയും സഹായം ആവശ്യമില്ല. തന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ ഒറ്റയ്ക്കാണ് മറികടന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന പാതിരക്കാലമാണ് മൈഥിലിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഇതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ