ചലച്ചിത്രം

മതമൗലികവാദികളെ ഭയക്കില്ല, നിലപാടു വ്യക്തമാക്കി പ്രിയ വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അസഹിഷ്ണുതയെയും മതമൗലികവാദികളെയും ഒരിക്കലും ഭയക്കില്ലെന്ന് നടി പ്രിയ പ്രകാശ് വാര്യര്‍. ഇത്തരം എതിര്‍പ്പുകള്‍ കാര്യമാക്കാതെ സിനിമയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രിയ പറഞ്ഞു. ലളിതകലാ അക്കാദമി തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ ക്യാമ്പിലെത്തിയതായിരുന്നു നടി. 

'ചിലര്‍ സിനിമക്കെതിരെ കേസ് നല്‍കിയതായി അറിഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. മതമൗലികവാദികള്‍ എതിര്‍ത്താലും അവസാനംവരെ 'അഡാറ് ലവി'നൊപ്പമുണ്ടാകും  പ്രിയ പറഞ്ഞു. 

തൃശൂര്‍ വിമലാ കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ പ്രിയയെ,  ഒമര്‍ ലുലുവിന്റെ 'അഡാറ് ലൗവില്‍' പാട്ടുരംഗമാണ് പ്രശസ്തയാക്കിയത്. ഗാനരംഗം പുറത്തുവന്നതിനുപിന്നാലെ മതമൗലികവാദികള്‍ പ്രിയക്കുനേരെ ദൈവനിന്ദയും മറ്റും ആരോപിച്ച് രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് പ്രിയ നിലപാട് വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു