ചലച്ചിത്രം

'വിവാഹം വളരെ ചെലവേറിയതാണ്, അത് താങ്ങാന്‍ എനിക്കാവില്ല'; സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വയസ് 52 ആയി. ബോളിവുഡ് സുന്ദരിമാര്‍ അടക്കം നിരവധി പേരുകള്‍ക്കൊപ്പം സല്‍മാന്‍ ഗോസിപ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സിംഗിളായി തുടരുകയാണ്. എന്നാല്‍ മാധ്യമങ്ങളും ആരാധകരും താരത്തെ അങ്ങനെയങ്ങ് വെറുതെവിടാന്‍ തയാറല്ല. സല്‍മാന്‍ എവിടെ ചെന്നാലും കല്യാണത്തെക്കുറിച്ച് അറിയാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ഇതിന് ഉത്തരം നല്‍കി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് സൂപ്പര്‍താരം. കല്യാണം വളരെ ചെലവേറിയതാണെന്നും അത് താങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ് കല്യാണം കഴിക്കാത്തതെന്നും അദ്ദേഹം പറഞ്ഞത്. 

എന്റെ അച്ഛന്‍ 180 രൂപയ്ക്കാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇന്ന് കല്യാണ ചടങ്ങുകള്‍ക്ക് ചെലവ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. വിവാഹം ഇത്ര ആര്‍ഭാടം ആയതിന് ഹം ആപ്‌കെ ഹേ കോന്‍, ഹം സാത് സാത് ഹേം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത സൂരജ് ബര്‍ജത്യയെ അദ്ദേഹം കുറ്റപ്പെടുത്തി. കല്യാണം വലിയ സംഭവമായി മാറി, ലക്ഷങ്ങളും കോടികളുമാണ് ഇതിനായി ചെലവഴിക്കുന്നത്. ഇനിക്ക് ഇതൊന്നും താങ്ങാനാവില്ല. അതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും സിംഗിളായി ഇരിക്കുന്നത്. സല്‍മാന്‍ പറഞ്ഞു. 

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനം കൈപ്പറ്റുന്ന സെലിബ്രറ്റികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ് സല്‍മാന്‍. 2014 ല്‍ തന്റെ സഹോദരി അര്‍പിതയുടെ വിവാഹം ആഘോഷമാക്കാനും സല്‍മാന്‍ മറന്നിരുന്നില്ല. എന്തായാലും താരത്തിന്റെ വാക്കുകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്