ചലച്ചിത്രം

ശ്രീദേവിയുടെ അകാലവിയോഗത്തിന് കാരണമായത് സൗന്ദര്യം നിലനിര്‍ത്താനുള്ള ചികിത്സകളോ?...

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകം. താരത്തിന്റെ മരണം സൃഷ്ടിച്ച ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിന് മുമ്പ് അതിനുള്ള കാരണങ്ങള്‍ കണ്ടെത്താനുള്ള തിരക്കിലാണ് സോഷ്യല്‍ മീഡിയയും ആരാധകരും. 

മകളായ ജാന്‍വിയുടെ ആദ്യ സിനിമ റിലീസാകാന്‍ പോകുന്നതിന്റെ മാനസിക സമ്മര്‍ദ്ദം മുതല്‍ അടുത്തിടെ മുഖത്തും ചുണ്ടിലുമായി വരുത്തിയ മാറ്റം വരെ ശ്രീദേവിയുടെ മരണത്തിലേക്കു നയിച്ച കാരണമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി നടത്തിയ ശസ്ത്രക്രിയകളാണ് ശ്രീദേവിയെ അകാലമരണത്തിലേക്കു നയിച്ചതെന്ന് പലരുടെയും അഭിപ്രായം. ബോളിവുഡിലേക്കുള്ള യാത്ര തുടങ്ങിയ അന്നു മുതല്‍ക്കേ ശ്രീദേവി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.

ശരീരത്തിലെ കൊഴുപ്പ് വലിച്ച് കളയുന്നതിനും സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനും ത്വക്കിന്റെ ഭംഗി നിലനിര്‍ത്തുന്നതിനുമെല്ലാമുള്ള ലേസര്‍ ചികിത്സകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ ശ്രീദേവി ചെയ്തിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം ശസ്ത്രക്രിയകള്‍ ശരീരത്തിനു വലിയ തരത്തിലുള്ള സമ്മര്‍ദ്ദമാണ് നല്‍കിയതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചെയെന്നുമാണ് ചിലര്‍ വ്യക്തമാക്കുന്നത്.

എപ്പോഴും സുന്ദരിയായിരിക്കുക എന്ന സ്വന്തം നിലപാട് താരത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടാകാം. അമ്പത്തിനാലു വയസേ ശ്രീദേവിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ അവര്‍ക്ക് ഒരു നാല്‍പ്പതുകാരിയുടെ ലുക്ക് ആവശ്യമായിരുന്നു. അത് അവര്‍ക്കു നല്‍കിയ സമ്മര്‍ദ്ദവും ചെറുതല്ല. ശരീരഭാരം എപ്പോഴും കുറച്ചു നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതയായിരുന്നു. 

'ബോളിവുഡിന്റെ ഫാഷന്‍ ഐക്കണായി നിലനില്‍ക്കാനും അതിനേക്കാളുപരി എപ്പോഴും സുന്ദരിയായിരിക്കുകയെന്ന സ്വന്തം നിലപാട് നിലനിര്‍ത്തുന്നതിനുമായി ശ്രീദേവി ഇക്കാലയളവിനിടയില്‍ വിദേശ രാജ്യങ്ങളിലടക്കം നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.' സിനിമയിലെ ഒരു പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്. 

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളി ആരോഗ്യകാരത്തില്‍ താന്‍ അതീവശ്രദ്ധാലുവാണെന്നും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ നാലു ദിവസം ടെന്നിസ് കളിക്കാറുണ്ടെന്നും ഫാസ്റ്റ്് ഫുഡ്, മധുരവും കൊഴുപ്പും നിറഞ്ഞ ആഹാരവസ്തുക്കള്‍ എന്നിവയൊന്നും ഉപയോഗിക്കാറില്ലെന്നും താരം അടുത്തിടെ നല്‍കിയ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി