മകള്‍ ജാന്‍വിയുടെ സിനിമ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ശ്രീദേവി. സിനിമയില്‍ മിന്നും താരമായി മകള്‍ മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഈ അമ്മ. എന്നാല്‍ മകളെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്നത് കാത്തു നില്‍ക്കാതെയാണ് ശ്രീദേവി മരണത്തിന് കീഴടങ്ങിയത്.
മകള്‍ക്ക് എന്താണ് വേണ്ടതെന്ന് ഈ അമ്മയ്ക്ക് അറിയാമായിരുന്നു. അതുപോലെ അവള്‍ക്ക് ആവശ്യമില്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ എതിര്‍ക്കാനും ഇവര്‍ മടിച്ചിരുന്നില്ല. എല്ലാ തരത്തിലും ജാന്‍വിയുടെ വഴികാട്ടിയായിരുന്നു ശ്രീദേവി. ഓര്‍ക്കാന്‍ ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചാണ് ശ്രീദേവി യാത്രയായത്. അതില്‍ ഒന്നാണ് അമ്മയേയും കൂട്ടിയുള്ള ജാന്‍വിയുടെ ബൈക്ക് യാത്ര.
തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് ജാന്‍വി ബൈക്ക് ഓടിക്കാന്‍ പഠിച്ചത്. ബൈക്ക് ഓടിക്കാന്‍ തനിക്ക് അറിയാമെന്ന് അമ്മയെ കാണിക്കുന്നതിനായാണ് ജാന്‍വി ശ്രീദേവിയേയും കയറ്റി വണ്ടി ഓടിക്കാനിറങ്ങിയത്. മുംബൈയിലെ ആഢംബര വസതിക്ക് മുന്നിലൂടെയുള്ള റോഡില്‍ വെച്ചായിരുന്നു ജാന്‍വിയുടെ ബൈക്ക് ഡ്രൈവ്. ശ്രീദേവി മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പയിരുന്നു ഇത്. മറാഠി ചിത്രമായ സൈരാത്തിന്റെ ഹിന്ദി റീമേക്ക് ധഡക്കിലാണ് ജാന്‍വി അഭിനയിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ