ചലച്ചിത്രം

'അവര്‍ക്ക് കുട്ടിക്കാലം ഉണ്ടായിരുന്നില്ല, ചെറുപ്പം മുതല്‍ ജീവിച്ചത് അഭിനയിക്കാനുള്ള സമ്മര്‍ദ്ദത്തില്‍'; ശ്രീദേവിയെക്കുറിച്ച് ജാവേദ് ജാഫ്രി

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് പിന്നാലെ നടി ശ്രീദേവി ജീവിതത്തില്‍ നേരിട്ട സമ്മര്‍ദ്ദങ്ങള്‍ എടുത്തുപറഞ്ഞ് നടന്‍ ജാവേദ് ജാഫ്രി രംഗത്ത്. പോപ് സ്റ്റാര്‍ മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തോടാണ് ശ്രീദേവിയെ ഉപമിച്ചത്. ബാല്യകാലം മുതല്‍ അവര്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
 
ട്വിറ്ററിലൂടെയാണ് ജാവേദ് ജാഫ്രി ശ്രീദേവിയെ ഓര്‍മിച്ചത്. മൈക്കിള്‍ ജാക്‌സനെ പോലെയായിരുന്നു ശ്രീദേവി. ബാല്യകാലം ഉണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ അഭിനയിക്കാനുള്ള സമ്മര്‍ദ്ദത്തിലായിരുന്നു. തന്നോടുതന്നെ എപ്പോഴും മത്സരിക്കുകയായിരുന്നു അവര്‍. അങ്ങേയറ്റം നിശബ്ദയും അന്തര്‍മുഖിയുമായിരുന്നെങ്കിലും അഭിനയിക്കുമ്പോള്‍ അവര്‍ പൊട്ടിത്തെറിക്കും. അവരുടെ ജീവിതമായിരുന്നു അത് എന്നപോലെ. പുറത്തുകാണുന്നതായിരുന്നില്ല അവര്‍ അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. 

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവി ഹോട്ടലിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. താരറാണിയുടെ അപ്രതീക്ഷിത മരണത്തിന്റെ ദുഃഖത്തിലാണ് രാജ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു