ചലച്ചിത്രം

'രാഷ്ട്രീയ ലക്ഷ്യമില്ല, ആഗ്രഹിക്കുന്നത് മറ്റുള്ളവരുടെ സന്തോഷം': മഞ്ജു വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

താന്‍ ചെയ്യുന്ന സാമൂഹ്യസേവനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും മറ്റുള്ളവരുടെ സന്തോഷം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും നടി മഞ്ജു വാര്യര്‍. തൈക്കാട് ഗണേശത്തില്‍ സൂര്യ ടോക് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രത്യേക രാഷ്ട്രീയ താല്‍പ്പര്യം വെച്ചല്ല കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നും ഇതിലൂടെ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സന്തോഷം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജു പറഞ്ഞു. 

സിനിമയിലേക്കുള്ള രണ്ടാം വരവില്‍ സിനിമയോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വവും വര്‍ധിച്ചെന്നും സിനിമയെ ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്നത് ഇപ്പോഴാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ് സംവിധായകര്‍ പറഞ്ഞിരുന്നത് മാത്രമാണ് ചെയ്തിരുന്നത് എന്നാല്‍ ഇപ്പോള്‍ ഓരോ കഥാപാത്രത്തേയും ഉള്‍ക്കൊള്ളാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മഞ്ജു പറഞ്ഞു. കമലിന്റെ ചിത്രത്തില്‍ മാധവിക്കുട്ടിയാവുന്നതിനായി ആമിയെക്കുറിച്ച് ധാരാളം വായിക്കുകയും കുടുംബാംഗങ്ങളുമായി ഇടപെടുകയും ചെയ്‌തെന്നും അവര്‍. 

സിനിമയിലേക്ക് തിരിച്ചെത്തിയതിന് ശേഷം നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളാണ് മഞ്ജു നടത്തുന്നത്. കഴിഞ്ഞ ദിവസം ഓഖി ദുരിതബാധിതര്‍ക്കായി അഞ്ച് ലക്ഷം രൂപ നടി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്