ചലച്ചിത്രം

രണ്‍വീറും ദീപികയും ശ്രീലങ്കയിലാണെന്ന് ഒരു കൂട്ടര്‍, മാലിദ്വീപിലാണെന്ന് മറ്റൊരു കൂട്ടര്‍; വിവാഹ നിശ്ചയത്തിനുള്ള ഒരുക്കമെന്ന്‌ സൂചന

സമകാലിക മലയാളം ഡെസ്ക്

അനുഷ്‌ക കോഹ് ലി വിവാഹ മാമാങ്കത്തിന് ശേഷം ബോളിവുഡ് മറ്റൊ വിവാഹ ആഘോഷത്തിന് കൂടി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റാരുമല്ല, ദീപികയും രണ്‍വീര്‍ സിങ്ങുമാണ് ബോളിവുഡില്‍ ഒന്നാവാന്‍ പോകുന്നത്. 

അഞ്ച് വര്‍ഷത്തിലേറെയായി പ്രണയ ബന്ധം തുടരുന്ന രണ്‍വീറും, ദീപികയും ഇപ്പോള്‍ ശ്രീലങ്കയില്‍ അവധി ദിന ആഘോഷത്തിലാണെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ലങ്കയില്‍ വെച്ചു തന്നെ ഇവരുടെ വിവാഹ നിശ്ചയവും നടക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും, ഇരുവരും ശ്രീലങ്കയില്‍ അല്ല, മാലിദ്വീപിലാണ് അവധി ദിനഘങ്ങള്‍ ചിലവഴിക്കുന്നതെന്നാണ് മറ്റു ചില റിപ്പോര്‍ട്ടുകള്‍ വരുന്നത്.  

ദീപികയുടെ ജന്മദിനമായ ജനുവരി അഞ്ചിന് വിവാഹ നിശ്ചയം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് ഇന്ത്യ.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലങ്കയില്‍ രണ്‍വീറിനൊപ്പം ജന്മദിനം ആഘോഷിക്കാന്‍ ദീപിക പോകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും വിവാഹ നിശ്ചയ വാര്‍ത്ത ആരാധകര്‍ക്ക് സര്‍പ്രൈസായിരുന്നു. വിയന്നയിലെ അവധി ആഘോഷത്തില്‍ നിന്നാണ് ദീപിക രണ്‍വിറിനൊപ്പം സമയം ചി്‌ലവിടാന്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്