ചലച്ചിത്രം

ഒപ്പമുള്ള നടന് സ്യൂട്ട് റൂം ലഭിക്കുമ്പോള്‍ എനിക്ക് ലഭിച്ചിരുന്നത് സിംഗിള്‍ റൂം, ബോളിവുഡിലെ അവഗണനകള്‍ തുറന്നുപറഞ്ഞ് അക്ഷയ്കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കരിയറിന്റെ തുടക്കകാലത്ത് തന്നെ ആരും പരിഗണിച്ചിരുന്നില്ലെന്നും ഒരു വരുത്തനെ പോലെയാണ് കണക്കാക്കിയിരുന്നതെന്നും ബോളിവുഡ് താരം അക്ഷയ് കുമാര്‍. തൊട്ടുമുന്‍പു ചെയ്ത ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് പ്രകടനമാണ് പലപ്പോഴും പിന്നീടുവന്ന ചിത്രങ്ങളില്‍ ഒപ്പമുള്ള പ്രവര്‍ത്തകരുടെ പെരുമാറ്റം നിശ്ചയിച്ചിരുന്നതെന്നും താരം പറയുന്നു. 

'എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നത് സത്യം തന്നെയാണ്. രണ്ടുനായകന്‍മാരുള്ള ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ സിനിമയില്‍ തുല്യ പ്രാധാന്യമുള്ള വേഷങ്ങളിലാണെത്തുന്നതെങ്കിലും ഒപ്പമുള്ള നടന് സ്യൂട്ട് റൂം താമസത്തിനായി ലഭിക്കുമ്പോള്‍ എനിക്ക് ലഭിച്ചിരുന്നത് സിംഗിള്‍ റൂം ആയിരുന്നു. അദ്ദേഹത്തിന് നല്ല കാര്‍ യാത്രയ്ക്കായി വിട്ടുനല്‍കിയിരുന്നപ്പോള്‍ എന്നോട് ആവശ്യപ്പെട്ടിരുന്നത് ബസ്സില്‍ സഞ്ചരിക്കാനാണ്', അക്ഷയ് പറയുന്നു. 

ബോക്‌സ്ഓഫീസില്‍ ഒരു ചിത്രം വലിയ വിജയം നേടിയതോടെ ഈ രീതിക്ക് വളരെപെട്ടെന്ന് മാറ്റം വരുകയായിരുന്നെന്നും അക്ഷയ് പറഞ്ഞു. 'എന്റെ സിനിമ മികച്ച അഭിപ്രായം നേടിയാല്‍ എനിക്ക് വലിയ മുറിയില്‍ താമസിക്കാന്‍ കഴിയും, ബിസിനസ് ക്ലാസില്‍ നിന്ന് ഫസ്റ്റ് ക്ലാസിലേക്ക് തട്ടികളിച്ചിട്ടുള്ള എനിക്ക് സിനിമ വിജയിച്ചാല്‍ പ്രൈവറ്റ് ജറ്റ് വരെ ക്രമീകരിച്ച് നല്‍കിയിട്ടുണ്ട്', അക്ഷയ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്