ചലച്ചിത്രം

മമ്മൂട്ടി വൈഎസ് രാജശേഖരറെഡ്ഡിയാകുന്നു ?

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖരറെഡ്ഡിയുടെ ജീവിതകഥ അഭ്രപാളിയിലേക്ക്. ചിത്രത്തില്‍ വൈഎസ്ആറായി മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടി വേഷമിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈഎസ്ആറിന്റെ വേഷത്തിലേക്ക് മമ്മൂട്ടിയുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അറിയിച്ചു. 

യാത്ര എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകന്‍ മാഹി വി രാഘവാണ്. വൈഎസ്ആറിന്റെ ജീവിതകഥ സിനിമയാക്കുന്നതിന് അദ്ദേഹത്തിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി അടക്കമുള്ളവരുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും, അനുമതി ലഭിച്ചാലുടന്‍ ചിത്രം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും മാഹി വി രാഘവ് അറിയിച്ചു. ശശി ദേവറെഡ്ഡി, വിജയ് ചില്ല എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 

ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറായാല്‍, മമ്മൂട്ടിയുടേത് തെലുങ്കിലേക്ക് 25 വര്‍ഷത്തിന് ശേഷമുള്ള റീ എന്‍ട്രിയായിരിക്കും. മമ്മൂട്ടിക്കൊപ്പം തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ വായിച്ചശേഷം അനുമതി അറിയിക്കാമെന്നാണ് നാഗാര്‍ജുന അറിയിച്ചിട്ടുള്ളത്. നേരത്തെ പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥും സൂപ്പര്‍ താരം ഡോ രാജശേഖറും ചേര്‍ന്ന് വൈഎസ്ആറിന്‍ഡറെ ജീവിതം സിനിമയാക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിരുന്നു. 

1999 മുതല്‍ 2004 വരെയുള്ള ആന്ധ്രയിലെ രാഷ്ട്രീയ കാലഘട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആര്‍ നയിച്ച പദയാത്ര സിനിമയിലെ ഒരു പ്രധാനഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് വൈഎസ്ആര്‍ പൂര്‍ത്തിയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍