ചലച്ചിത്രം

കര്‍ണനായി പൃഥിയല്ല; ചിയാന്‍ വിക്രമെന്ന് ആര്‍എസ് വിമല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രം കര്‍ണനില്‍ പൃഥീരാജ് ഇല്ല. ചിത്രം മലയാളത്തിലല്ല  എടുക്കുന്നതെന്നും ഹിന്ദിയിലായിരിക്കുമെന്നും വിമല്‍ വ്യക്തമാക്കി. മൂന്നൂറ് കോടി മുടക്കില്‍ പിറവിയെടുക്കുന്ന ചിത്രമെന്ന ആവേശത്തിലായിരുന്നു പൃഥീരാജ് ആരാധകര്‍. ചിയാന്‍ വിക്രമാണ് ഹിന്ദി ചിത്രത്തില്‍ നായകനായി എത്തുന്നത്.

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത് വിമലും പൃഥിയും തന്നെയായിരുന്നു. മൂന്നൂറ് കോടി മുതല്‍ മുടക്കിലാണ് പുതിയ ചിത്രം മഹാവീര്‍ കര്‍ണ പുറത്തുവരുന്നത്. യുണൈറ്റഡ് ഫിലിംസ് കിങ്ഡം നിര്‍മ്മിക്കുന്ന ചിത്രം 2019 ഡിസംബറില്‍ റീലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി