ചലച്ചിത്രം

അശ്ലീല കമന്റും കൂക്കിവിളിയും; അതിരുവിട്ട കൊച്ചിയിലെ ആരാധകരോട് പൊട്ടിത്തെറിച്ച് തമന്ന (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ആരാധിക്കുന്നവരെ അടുത്തുകണ്ടാല്‍ മലയാളികള്‍ പിന്നെ എന്താണ് ചെയ്യുകയെന്ന് പറയാന്‍ പറ്റില്ല. കൊച്ചിയിലെത്തിയ തെന്നിന്ത്യന്‍ സുന്ദരിക്കും നേരിടേണ്ടിവന്നത് ഇതേ അനുഭവമാണ്. സെല്‍ഫിയും കൂക്കുവിളിയുമൊക്കെയാണ് ബഹളമുണ്ടാക്കിയ ആരാധകരോട് താരം ദേഷ്യപ്പെട്ടു. പുതിയ സിനിമയായ സ്‌കെച്ചിന്റെ പ്രചാരണത്തിനായാണ് താരം കൊച്ചിയിലെത്തിയത്. തമന്നയ്‌ക്കൊപ്പമുണ്ടായിരുന്ന ചിയാന്‍ വിക്രം ആരാധകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

ഒബ്രോണ്‍ മാളിലായിരുന്നു പരിപാടി. രണ്ട് താരങ്ങളേയും കാണാന്‍ എത്തിയ ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ കുറച്ച് അധികം ബുദ്ധിമുട്ടി. കമന്റടിയും കൂക്കുവിളിയുമായി ആരാധകര്‍ പരിപാടി പൊളിച്ചു എന്നുതന്നെ പറയാം. ഇത് കൊണ്ടൊന്നും അവസാനിപ്പിക്കാതെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴും ആരാധകര്‍ താരത്തെ വിടാതെ പിന്തുടരുകയായിരുന്നു.

ലിഫ്റ്റിനുള്ളില്‍ ആരാധകര്‍ തിങ്ങി നിറഞ്ഞതോടെ പോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു താരം. കൂടെയുണ്ടായിരുന്ന വിക്രമും മറ്റുള്ളവരും ആരാധകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശല്യം സഹിക്കാനാവാതെയാണ് തമന്ന പൊട്ടിത്തെറിക്കുകയായിരുന്നു. ആരാധകര്‍ അശ്ലീല കമന്റടികള്‍ നടത്തിയതും കൂക്കിവിളിച്ചതുമെല്ലാം താരത്തെ ചൊടിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്