ചലച്ചിത്രം

താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ; ഫലം കാത്തിരുന്ന് കാണാമെന്ന് സൂര്യ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതെന്ന് തമിഴ്‌നടന്‍ സൂര്യ. സമൂഹത്തിനു വേണ്ടി നന്മ ചെയ്യണമെന്ന തോന്നലാണ് ഇതിന് പിന്നിലെന്നും താരം പറഞ്ഞു. രജനീകാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

തമിഴ്‌നാട്ടിലെ മുതിര്‍ന്ന താരങ്ങളുടെ രാഷ്ട്രീയപ്രവേശനം സ്വാഗതാര്‍ഹമാണ്. താരങ്ങളുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിന്റെ ഫലം കാത്തിരുന്ന് കാണാമെന്നും സൂര്യ അഭിപ്രായപ്പെട്ടു. 

പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രചാരണത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് സൂര്യ, നിലപാട് വ്യക്തമാക്കിയത്. ഒരാള്‍ ആത്മീയതയെ മുറുകെ പിടിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നു. മറ്റേയാള്‍ മതങ്ങളേ വേണ്ടെന്ന അഭിപ്രായക്കാരനും. രജനിയുടെയും കമലിന്റെയും പേര് പരാമര്‍ശിക്കാതെ സൂര്യ പറഞ്ഞു. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സൂര്യ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്