ചലച്ചിത്രം

വിദ്യാ ബാലന്‍ ഇന്ദിരയാവുന്നു; അയണ്‍ ലേഡിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ സിനിമ അവകാശം താരം വാങ്ങി

സമകാലിക മലയാളം ഡെസ്ക്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി വേഷമിടാന്‍ ബോളിവുഡ് നടി വിദ്യാ ബാലന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷിന്റെ 'ഇന്ദിര, ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പിഎം' എന്ന പുസ്തകത്തിന്റെ സിനിമാ ആവകാശം വിദ്യാ ബാലനും ഇവരുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ സിദ്ധാര്‍ഥ് റോയ് കപൂറും ചേര്‍ന്ന് വാങ്ങിയതോടെയാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. 

മുന്‍പ് പലതവണ ഇന്ദിരാ ഗാന്ധിയായി സ്‌ക്രീനില്‍ എത്താനുള്ള താല്‍പ്പര്യം വിദ്യാ ബാലന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. 'ഇന്ദിരാ ഗാന്ധിയാകാന്‍ ധാരാളം ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്. മനീഷ് ഗുപ്ത സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉള്‍പ്പെടെ. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതൊന്നും നടന്നില്ല. ഇന്ദിരാ ഗാന്ധി ഒരു ശക്തയായ സ്ത്രീയാണ്. ഇന്ത്യയിലെ ശക്തരായ സ്ത്രീകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവരെയല്ലേ ആദ്യം ഓര്‍മ്മ വരിക? കൂടാതെ രാജ്യത്തിന്റെ ഒരേയൊരു വനിതാ പ്രധാനമന്ത്രിയുമായിരുന്നു അവര്‍. ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാന്‍ സാധിക്കുക എന്നത് എന്റെ വലിയ ഒരാഗ്രഹമാണ്.' അടുത്തിടെ പുറത്തിറങ്ങിയ തുമാരി സുലു എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ വിദ്യാ ബാലന്‍ പറഞ്ഞതാണിത്. 

തന്റെ പുസ്തകത്തിന്‍െ സിനിമ അവകാശം വിദ്യാ ബാലനും ഭര്‍ത്താവും വാങ്ങിയതായി സാഗരിക ഘോഷ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. വളരെ സന്തോഷമുണ്ടെന്നും ഇന്ദിരയെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നെന്നും സാഗരിക കുറിച്ചു. സിനിമ എടുക്കുന്നതിനെക്കുറിച്ച് വിദ്യാ ബാലന്റേയോ ഭര്‍ത്താവിന്റേയോ ഭാഗത്തുനിന്ന് അറിയിപ്പുകളൊന്നും വന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം