ചലച്ചിത്രം

സല്‍മാന് നേരെ കൊലവിളിയുമായി 'കലമാന്‍ ഭക്തര്‍'; ലൊക്കേഷനില്‍ ആയുധധാരിയെ കണ്ടതോടെ സല്‍മാന്‍ ചിത്രം റേസ് 3യുടെ ഷൂട്ടിംഗ് നിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ഫിലിം സിറ്റിയില്‍ ആയുധധാരി എത്തിയതിന് പിന്നാലെ സല്‍മാന്‍ ഖാന്‍ ചിത്രം റേസ് 3 യുടെ ഷൂട്ടിംഗിനിടെ നിര്‍ത്തിവെച്ചു. മുന്‍പ് താരത്തിന് നേരെ വധഭീഷണി ഉയര്‍ന്നതിന്റെ സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിര്‍ത്തിവെച്ച് പൊലീസിന്റെ അകമ്പടിയില്‍ സല്‍മാനെ വീട്ടില്‍ എത്തിച്ചത്. കലമാനിനെ പൂജിക്കുന്ന ബിഷ്‌ണോയ് കമ്യൂണിറ്റിയില്‍ നിന്നുള്ള ആക്രമണസംഘത്തില്‍ നിന്നാണ് താരത്തിന് ഭീഷണി ഉയര്‍ന്നത്. കലമാനിനെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് ജോദാപൂരില്‍ എത്തിയപ്പോഴാണ് സംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയ് ഭീഷണി മുഴക്കിയതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. 

ആയുധധാരിയെ കണ്ടതോടെ ഫിലിം സിറ്റിയില്‍ എത്തിയ പൊലീസ് സല്‍മാനേയും സംവിധായകന്‍ രമേഷ് തൗറാനിയോടും വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ച്താരം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അടുത്ത കുറച്ചു ദിവസം പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

ജോദാപൂരില്‍ വെച്ച് സല്‍മാനെ കൊല്ലുമെന്നും അപ്പോള്‍ അയാള്‍ക്ക് ഞങ്ങളെ ശരിക്ക് മനസിലാകുമെന്നും ലോറന്‍സ് പറഞ്ഞു. കൊലപാതക ശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ലോറന്‍സ്. അതിനാല്‍ ഭീഷണിയെ വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍