ചലച്ചിത്രം

ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍:  വെളിപ്പെടുത്തലുമായി സജിത മഠത്തില്‍

സമകാലിക മലയാളം ഡെസ്ക്

കോലഞ്ചേരി: മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍ രംഗത്ത്. സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍ ആരോപിച്ചു. വര്‍ഷങ്ങളായി സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ പിന്നിടുളള സിനിമകളില്‍ നിന്ന് ഒഴിവാക്കുന്നത് പതിവാണെന്നും സജിത മഠത്തില്‍ തുറന്നടിച്ചു. 

വഴങ്ങാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും വേതനം കൂടുതലാണെന്നുമൊക്കെയാകും പിന്നിട് പ്രചരിപ്പിക്കുക എന്നും സജിത മഠത്തില്‍ ആരോപിച്ചു. എ കെ പി സി ടി എ വജ്ര ജൂബിലിയോഘാഷങ്ങളുടെ ഭാഗമായി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുമ്പോഴാണ് സിനിമ മേഖലയെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ സജിത മഠത്തില്‍ നടത്തിയത്. 

ഏറ്റവുമധികം ചൂഷണത്തിനും മനുഷ്യാവകാശ നിഷേധത്തിനും ഇരയാകുന്നവരാണ് സിനിമയിലെ സ്ത്രീകള്‍. ഫെഫ്കയെപ്പോലുളളവ സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ്. ചൂഷണം തുറന്നുപറയുന്ന നടികള്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാകുകയാണെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം