ചലച്ചിത്രം

എന്റെയുള്ളില്‍ എല്ലാം തികഞ്ഞ പുതിയൊരു സ്ത്രീ ജനിക്കുന്നതുപോലെ...; ആമിയുടെ ട്രെയിലര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ഴുത്തുകാരി കമല സുരയ്യയുടെ ജീവിതം പ്രമേയമാക്കിയ കമല്‍ ചിത്രം ആമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ നായികയായെത്തുന്ന ചിത്രം ഇതിനോടകം തന്നെ വാര്‍ത്താ പ്രധാന്യം നേടിയതാണ്. അനൂപ് മേനോനും ടോവിനോ തോമസും മുരളി ഗോപിയും മഞ്ജു വാര്യര്‍ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ തോമസ് പൊഴോലിപറമ്പിലും റോബന്‍ റോച്ചയുമാണ് ചിത്രം നിര്‍മിക്കുന്നത്. 
ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്ന വിദ്യ ബാലന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയതും പിന്നീട് കമല്‍ വിദ്യക്കെതിരെ രംഗത്ത് വന്നതും വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്