ചലച്ചിത്രം

'സംശയത്തോടെയാണ് അവര്‍ എന്നെ നോക്കിയത്'; അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അപമാനിക്കപ്പെട്ടതിനെക്കുറിച്ച് സിനിമ താരം 

സമകാലിക മലയാളം ഡെസ്ക്

പാക്കിസ്ഥാന്‍ പൗരനായതിന്റെ പേരില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ അപമാനിക്കപ്പെടുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം സബ ഖമര്‍. വിമാനത്താവളങ്ങളിലുണ്ടാകുന്ന ദുരനുഭവത്തെക്കുറിച്ച് ചാനലിലെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് സബ മനസുതുറന്നത്. പാക്കിസ്ഥാന്‍കാര്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് നിറകണ്ണുകളോടെ പറയുന്ന സബയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

അര്‍ഫാന്‍ ഖാന്‍ നായകനായെത്തിയ ഹിന്ദി മീഡിയം എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് കടന്നിരിക്കുകയാണ് സബ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി യൂറേഷ്യന്‍ ജോര്‍ജിയയിലെ ടിബില്‍സിയിലേക്ക് പോയപ്പോഴുണ്ടായ മോശം അനുഭവമാണ് താരം പങ്കുവെച്ചത്. 'സിനിമയുടെ ക്രൂവിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരെയും കടത്തിവിട്ടപ്പോള്‍ എന്ന മാത്രം തടഞ്ഞു. എന്റെ കൈയിലുള്ള പാസ്‌പോര്‍ട്ടാണ് തടയാന്‍ കാരണമായത്. ഞാന്‍ പാക്കിസ്ഥാന്‍കാരിയാണ്. മുഴുവന്‍ പരിശോധനയും ഇന്റര്‍വ്യൂവും നടത്തിയാണ് തന്നെ കടത്തിവിട്ടത്'- സബ പറഞ്ഞു. 'ആ ദിവസം നമ്മുടെ അവസ്ഥ ഞാന്‍ മനസിലാക്കി. എവിടെയാണ് നമ്മുടെ രാജ്യം നില്‍ക്കുന്നതെന്ന്‌' -താരം കൂട്ടിച്ചേര്‍ത്തു. 

വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയത്തോടെ നോക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും താരം പറഞ്ഞു. പാക്കിസ്ഥാന്‍ സിനിമ ലോകത്തിലെ വലിയ താരമാണ് സബ. ഹിന്ദി മീഡിയത്തിലെ സബയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള