ചലച്ചിത്രം

നായികയാക്കാം, ഞങ്ങള്‍ അഞ്ചു പേര്‍ക്കു വഴങ്ങണം; നിര്‍മ്മാതാക്കള്‍ക്കെതിരെ തുറന്നടിച്ച് സോളോയിലെ നായിക

സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി ഒരു നടി കൂടി. കന്നഡ നടിയായ ശ്രുതി ഹരിഹരനാണ് ഏറ്റവും ഒടുവിലായി കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ദുല്‍ഖര്‍ ചിത്രം സോളോയിലൂടെ മലയാളത്തിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. സിനിമ കമ്പനി എന്ന ചിത്രത്തിലും ശ്രുതിയായിരുന്നു നായിക.

'കന്നഡ സിനിമയിലേക്കുള്ള എന്റെ തുടക്കം തന്നെ നിരാശപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു. അന്ന് എന്റെ പ്രായം വെറും 18 വയസായിരുന്നു. ആദ്യ സിനിമ തന്നെ ഞാന്‍ വേണ്ടെന്നു വച്ചു. പിന്നീട് മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ പ്രമുഖനായ ഒരു തമിഴ് സിനിമാ നിര്‍മ്മാതാവ് എന്നെ ഫോണില്‍ വിളിച്ചു. എന്റെ കന്നഡ ചിത്രത്തിന്റെ നിര്‍മ്മാണം അയാളായിരുന്നു. അയാള്‍ പറഞ്ഞു, നായികയാക്കാം പക്ഷെ ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും. ഞാന്‍ അയാള്‍ക്ക് കൊടുത്ത മറുപടി, ഞാന്‍ ചെരിപ്പ് ഇട്ടുകൊണ്ടാണ് നടക്കുന്നത്, എന്റെ അടുത്ത് വന്നാല്‍ അത് വച്ച് അടിക്കുമെന്നാണ്' ശ്രുതി പറഞ്ഞു.

ഈ സംഭവത്തിനു ശേഷം തനിക്ക് തമിഴ് സിനിമകളില്‍ നിന്നും നല്ല അവസരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ശ്രുതി വെളിപ്പെടുത്തി. ഈ കഥ സിനിമാ മേഖലയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. ഇതിന് ശേഷം കന്നഡയില്‍നിന്ന് നിരവധി ഓഫറുകള്‍ വന്നു, പക്ഷെ ഒരിക്കല്‍ പോലും ദുരനുഭവം പിന്നീട് നേരിടേണ്ടി വന്നിട്ടില്ലെന്നും ശ്രുതി പറഞ്ഞു. പക്ഷെ, തമിഴ് സിനിമയിലെ സ്ഥിതി അതായിരുന്നില്ല. ഈ സംഭവത്തിനു ശേഷം ഇതുവരെ തമിഴില്‍നിന്ന് ശ്രുതിക്ക് ഓഫറുകളൊന്നും വന്നിട്ടില്ല. സിനിമയിലെ ഇത്തരം ദുരനുഭവങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ സ്ത്രീകള്‍ പ്രതികരിക്കണമെന്ന് പറഞ്ഞാണ് ശ്രുതി തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''