ചലച്ചിത്രം

മാധവിക്കുട്ടിയുടെ ഭാഷയില്‍ വിദ്യ സംസാരിച്ചു കേള്‍പ്പിക്കുക വരെ ചെയ്തു, പിന്നീട് കാരണമൊന്നും പറയാതെ പിന്മാറി : കമല്‍  

സമകാലിക മലയാളം ഡെസ്ക്

എന്തുകൊണ്ടാണ് ആമിയില്‍ നിന്ന് പിന്മാറിയതെന്ന് വിദ്യാ ബാലന്‍ ഇനിയും തന്നോട് തുറന്ന് പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ കമല്‍. ഒന്നര വര്‍ഷം മുന്‍പ് ആമിയുടെ കഥ കേള്‍ക്കുമ്പോള്‍ വിദ്യ വളരെ എക്‌സൈറ്റഡ് ആയിരുന്നെന്നും സിനിമയുടെ പുരോഗതിയെകുറിച്ച് പലവട്ടം ചോദിച്ചറിയുകയും ചെയ്തിരുന്നെന്ന് കമല്‍ പറയുന്നു. ഇപ്പോള്‍ ഈ കഥാപാത്രം ചെയ്യാനുള്ള മാനസികമായ തയ്യാറെടുപ്പിലല്ല എന്ന മെസേജ് മാത്രമാണ് വിദ്യയില്‍ നിന്ന് ലഭിച്ചതെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു. 

റസുല്‍ പൂക്കുട്ടിയോടൊപ്പം ചിത്രത്തിന്റെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മുംബൈയിലെ വിദ്യയുടെ ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ മാധവിക്കുട്ടിയുടെ പുന്നയൂര്‍ക്കുളത്തെ നാട്ടുഭാഷയില്‍ വിദ്യ സംസാരിച്ചു കേള്‍പ്പിച്ചത് കമല്‍ ഓര്‍ക്കുന്നു. വിദ്യയെ ഭാഷ പഠിപ്പിക്കാന്‍ മുംബൈയില്‍ ഒരാളെ ചുമതലപ്പെടുത്തിയിരുന്നു, ഇതിനെല്ലാം ശേഷമാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ കാരണമെന്തെന്ന് വ്യക്തമാക്കാതെ വിദ്യയുടെ പിന്മാറ്റം. 

ഷൂട്ടിംഗിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ പ്രധാന കഥാപാത്രം പിന്മാറുന്ന വലിയ പ്രതിസന്ധി ഘട്ടത്തില്‍ തുറന്ന മനസ്സോടെ ആമിയാകാന്‍ തയ്യാറായത് മഞ്ജുവിന്റെ ഗ്രേറ്റ്‌നെസ്സാണെന്നും കമല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം