ചലച്ചിത്രം

ആട് 2ന്റെ വ്യാജ പതിപ്പ് ഫെയ്‌സ്ബുക്കില്‍; രൂക്ഷ പ്രതികരണവുമായി സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

ട് 2ന്റെ വ്യാജ പതിപ്പ് ഫെയ്‌സ്ബുക്കില്‍. ചിത്രത്തിന്റെ തീയറ്റര്‍ പ്രിന്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷംസീര്‍ സിപി എന്ന അക്കൗണ്ടില്‍ നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത യുവാവിനെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മിഥുന്‍ ഇമ്മാനുവല്‍ രംഗത്തെത്തി. 

ഒരു മൈലാഞ്ചിമോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണിത്.തീയറ്ററില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ വ്യാജപകര്‍പ്പ് മുഴുവനായും അപ്‌ലോഡ് ചെയ്തിരിക്കുന്നു. യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അത് ഷെയര്‍ ചെയ്ത അനേകം പേര്‍.. ഇങ്ങനത്തെ നിരവധി പോസ്റ്റുകള്‍ മറ്റു പേജുകളില്‍... അതിജീവനത്തിനായി കഷ്ട്ടപ്പെടുന്ന ഒരു വ്യവസായത്തിന്റെ കടയ്ക്കല്‍ കോടാലി വെക്കുന്ന, ഒരു ബിസിനസ്സില്‍ കോടികള്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന ഒരു നിര്‍മ്മാതാവിന്റെ അദ്ധ്വാനം കാറ്റില്‍ പറത്തുന്ന, ഇത്തരം തന്തയ്ക്കു പിറക്കാത്തവന്‍മാര്‍ സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്. !! ഡിയര്‍ ലോ.... നടപടികള്‍ മാതൃകാപരമാവണം... മേലില്‍ ഒരു സിനിമയ്ക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്... മിഥുന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി