ചലച്ചിത്രം

ചൈനയില്‍ അമീര്‍ തന്നെ താരം; രണ്ട് ദിവസം കൊണ്ട് 110 കോടി വാരി സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍; പിന്നിലാക്കിയത് ദംഗലിനെ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമീര്‍ഖാന്റെ സിനിമകളെ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് ചൈന. ദംഗലിന് പിന്നാലെ സീക്രട്ട് സൂപ്പര്‍സ്റ്റാറും വന്‍ വിജയത്തിലേക്കാണ് നീങ്ങുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി എന്ന ലക്ഷ്യമാണ് ചൈന നേടിയത്. ചൈനയില്‍ മികച്ച വിജയം കൈവരിച്ച ദംഗലിന്റെ റെക്കോഡുകളെപോലും പിന്നിലാക്കിക്കൊണ്ടാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ കുതിക്കുന്നത്. 

ഒരു ഇന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ആദ്യ ദിവസം തന്നെ സൈറ വസിം പ്രധാന കഥാപാത്രമായെത്തിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ നേടിയത്. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ പുറത്തിറങ്ങിയ സിനിമ ഇന്ത്യയില്‍ മികച്ച വിജയം കൈവരിച്ചിരുന്നു. അതിന് പിന്നാലെ വെള്ളിയാഴ്ചയാണ് ചൈനയില്‍ റിലീസ് ചെയ്തത്. ആദ്യ ദിവസം 43.35 കോടി രൂപയാണ് ചൈനീസ് തീയറ്ററുകളില്‍ നിന്ന് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ വാരിയത്. രണ്ടാം ദിവസം ഇത് 50 കോടിക്ക് മുകളിലേക്ക് ഉയര്‍ന്നു. 

ചൈനയില്‍ അമീര്‍ ഖാന് നിരവധി ആരാധകരാണുള്ളത്. അദ്ദേഹത്തിന്റെ ദംഗല്‍ സിനിമയുടെ വിജയം ഇതിനുള്ള ഉദാഹരണമാണ്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ദംഗല്‍ 1100 കോടിയാണ് ചൈനയില്‍ നിന്ന് വാരിയത്. ഇത് കൂടാതെ അമീറിന്റെ 3 ഇഡിയറ്റ്‌സും പികെയും ചൈനയില്‍ വലിയ വിജയം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം