ചലച്ചിത്രം

സല്‍മാന്‍-കത്രീന പ്രണയത്തകര്‍ച്ചയില്‍ ഗുണമുണ്ടായത് ഡെയ്‌സി ഷായ്‌ക്കോ? 

സമകാലിക മലയാളം ഡെസ്ക്

ഡെയ്‌സി ഷായ്ക്ക് ബോളിവുഡിലേക്ക് മികച്ച അരങ്ങേറ്റം ഒരുക്കികൊടുത്തത് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതില്‍ അധിക പങ്കും കത്രീന കൈഫിനാണെന്നു എത്ര പേര്‍ക്കറിയാം?  കത്രീനയുടെയും സല്‍മാന്റെയും പ്രണയതകര്‍ച്ചയാണ് ഡെയ്‌സി ഷായ്ക്ക് സഹായകമായതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 

സല്‍മാന്റെയും കത്രീനയുടെയും പ്രണയം ഇരുവരും ഒരിക്കല്‍പോലും തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇരുവരും ഒടക്കി പിരിഞ്ഞെങ്കിലും ഇപ്പോള്‍ താരങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ പ്രണയതകര്‍ച്ചയുടെ നാളുകളില്‍ ഇവര്‍ക്കിടയില്‍ ഇപ്പോള്‍ ഉള്ളതുപോലൊരു സൗഹൃദം ഉണ്ടായിരുന്നില്ല. 

ഇരുവര്‍ക്കുമിടയിലെ വഴക്കിനിടയില്‍ കത്രീനയെ ബോളിവുഡില്‍ താരമാക്കിയത് താനാണെന്ന് സല്‍മാന്‍ അവകാശപ്പെട്ടെന്നും ഇത് കത്രീനയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സല്‍മാന്റെ ഈ അഭിപ്രായപ്രകടനത്തിന് മറുപടിയായി താന്‍ തന്റെ കഴിവുകൊണ്ടാണ് ബോളിവുഡില്‍ സ്ഥാനം നേടിയെടുത്തതെന്നും സല്‍മാന്റെ പിന്തുണയല്ല തന്നെ താരമാക്കിയതെന്നും കത്രീന പറഞ്ഞു. സല്‍മാന്റെ ഈ വാദം ജയിക്കാന്‍ മറ്റൊരു താരത്തെ സല്‍മാന്‍ തന്നെപോലെ താരമാക്കി കാണിക്കട്ടെ എന്ന വെല്ലുവിളിയും കത്രീന നടത്തി. ഈ തര്‍ക്കമാണ് ഡെയ്‌സി ഷായെ തുണച്ചതെന്നാണ് വാര്‍ത്തകള്‍. 

ജയ് ഹോയിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും ബോളിവുഡ് കീഴടക്കാന്‍ ഡെയ്‌സി ഷായ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല അതുകൊണ്ട് ഈ വിഷയത്തില്‍ അവസാന ജയം കത്രീനയ്‌ക്കൊപ്പം തന്നെയാണെന്നാണ് വിലയിരുത്തലുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?