ചലച്ചിത്രം

സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മയുടെ പേരില്‍ കര്‍ണി സേന സിനിമ എടുക്കുന്നു; ലീലാ കി ലീല എന്ന് പേര്‌

സമകാലിക മലയാളം ഡെസ്ക്

പ്രഖ്യാപനം മുതല്‍ ഒരു വര്‍ഷം നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പത്മാവത് തീയറ്ററിലെത്തി. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും, റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് കലാപക്കൊടി ഉയര്‍ത്തിയ രജ്പുത് കര്‍ണി സേന പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറല്ല. 

പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മയുടെ പേരില്‍ സിനിമ തങ്ങള്‍ ഇറക്കുമെന്നാണ് കര്‍ണി സേന നേതാക്കള്‍ പറയുന്നത്. ലീലാ കി ലീല എന്നായിരിക്കും സിനിമയ്ക്ക് പേര്. ബന്‍സാലി ഞങ്ങളുടെ മാതാവിനെ അപമാനിച്ചു. എന്നാല്‍ ഞങ്ങള്‍ നിര്‍മിക്കുന്ന സിനിമ കണ്ട് അദ്ദേഹം അഭിമാനംകൊള്ളുന്നു എന്ന് ഞങ്ങള്‍ ഉറപ്പാക്കും. എല്ലാവര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം നല്‍കുന്ന രാജ്യത്ത് ആ ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാ അര്‍ഥത്തിലും ഞങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും രജ്പുത് കര്‍ണി സേന നേതാക്കള്‍ പറയുന്നു. 

അരവിന്ദ് വ്യാസ് എന്ന വ്യക്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ  അമ്മയുടെ പേരിലുള്ള സിനിമയുടെ തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും രജ്പുത്  കര്‍ണി സേന നേതാക്കള്‍ പറയുന്നു. 2019ലായിരിക്കും സിനിമ റിലീസ് ചെയ്യുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ