ചലച്ചിത്രം

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബിയോണ്ട് ദി ക്ലൗഡ്‌സ് ട്രെയിലര്‍ പുറത്തിറങ്ങി; മികച്ച പ്രകടനവുമായി ഇഷാനും മാളവികയും

സമകാലിക മലയാളം ഡെസ്ക്

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലോക പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തായി. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആദ്യം ട്രെയിലര്‍ പുറത്തു വിട്ടത്. വര്‍ഷങ്ങളായി സംഭവിക്കാന്‍ കാത്തിരുന്ന ഒരു സിനിമ എന്നായിരുന്നു സംവിധായകന്‍ നേരത്തേ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നത്.

ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖത്തറും മാളവിക മോഹനനുമാണ് മാജീദ് മജീദിയുടെ ഈ മാസ്റ്റര്‍കഌസ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രഹന്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കെയു മോഹനന്റെ മകളാണ് മാളവികാ മോഹനന്‍. 

മുംബൈ ചേരികളുടെ പശ്ചാത്തലത്തില്‍ രണ്ട് സഹോദരങ്ങളുടെ സ്‌നേഹകഥയാണ് ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും സംഭാഷണങ്ങളുള്ള ബിയോണ്ട് ദി ക്ലൗഡ്‌സ്. 

രണ്ട് മിനിറ്റ് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഇഷാനും മാളവികയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഈ ചിത്രം മനുഷ്യരുടെ തീവ്രമായ വൈകാരിക അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. 

'ചില്‍ഡ്രന്‍ ഓഫ് പാരഡൈസ്', 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്നീ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനും നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനുമായ മാജിദ് മജീദി ആദ്യമായിട്ടാണ് ഇറാന് പുറത്ത് സിനിമ ചിത്രീകരിക്കുന്നത്. ഇന്ത്യയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍