ചലച്ചിത്രം

ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുത്; ഹൈക്കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമല്‍ ചിത്രം ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന്റെ തിരക്കഥയും ബ്‌ളൂ പ്രിന്റും വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണെമന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള രംഗങ്ങള്‍ നീക്കം ചെയ്യുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

മാധവിക്കു്ട്ടിയുടം ജീവിത്തിലെ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമയെടുത്തിട്ടുള്ളത്. സംവിധായകന് സിനിമയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന കാര്ണത്താല്‍ യഥാര്‍ത്ഥ വസ്തതകളെ വളച്ചൊടിക്കാനോ മറച്ചുവെക്കാനോ അവകാശമില്ലെന്നും സിനിമയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന കാര്ണത്താല്‍ വസ്തുതകളെ മറച്ചുവെക്കാന്‍ അവകാശമില്ലെന്നും പരാതിക്കാരന്‍ പറയുന്നു. 

സെന്‍സര്‍ ചെയ്യാനായി ചിത്രം തിരുവനന്തപുരത്തെ റീജണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെപി രാമചന്ദ്രനാണ് ഹര്‍ജിക്കാരന്‍.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം