അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

സ്വർണ്ണ ബിസ്കറ്റുകളും സ്വർണനാണയവും ഉൾപ്പെടെ 478 ഗ്രാം തൂക്കമുളള സ്വർണമാണ് പിടിച്ചെടുത്തത്
 33 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
33 ലക്ഷം രൂപയുടെ സ്വർണം പിടികൂടിടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ടു യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്വർണ്ണ ബിസ്കറ്റുകളും സ്വർണനാണയവും ഉൾപ്പെടെ 478 ഗ്രാം തൂക്കമുളള സ്വർണമാണ് പിടിച്ചെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദമാമിൽ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്. ലഗേജുകൾ പരിശോധിച്ചപ്പോൾ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ സംശയത്തെ തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

 33 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

അടിവസ്ത്രത്തിൽ പ്രത്യേക അറകളുണ്ടാക്കി അതിനുളളിൽ സ്വർണം ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച എത്തിയ യാത്രക്കാരനിൽ നിന്ന് 11.60 ലക്ഷം രൂപ വിലയുളള 166.60 ഗ്രാമിന്റെയും ഞായറാഴ്ച എത്തിയ യാത്രക്കാരനിൽ നിന്ന് 21.34 ലക്ഷം രൂപയുടെ 308 ഗ്രാം തൂക്കമുളള സ്വർണവുമാണ് പിടിച്ചെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com