ചലച്ചിത്രം

നീരാളിയില്‍ മോഹന്‍ലാലിനൊപ്പം സുധീപും? ഈച്ചയിലെ വില്ലന്‍ മലയാളത്തിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ച്ച എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന കന്നട നടന്‍ സുധീപ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വരുന്നു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിക്കുന്നത്. മുംബൈയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം സുധീപിന്റെ ആദ്യ മലയാളം ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. സുധീപ് നീരാളിയിലുണ്ടെന്ന റിപ്പോര്‍ട്ട് വെറും പ്രചരണം മാത്രമാണെന്നാണ് നിര്‍മാതാക്കളില്‍ ഒരാള്‍ പറയുന്നത്. മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഈച്ച, ബാഹുബലി എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രീയപ്പെട്ട നടനാണ് സുധീപ്. 

നീരാളി ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമയിലെ വില്ലന്‍ വേഷം ചെയ്യാന്‍  ബോളിവുഡ് താരങ്ങളെ തേടിക്കൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഉടന്‍ കരാറില്‍ ഉപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, സായ്കുമാര്‍, മീരാ ജാസ്മിന്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്