ചലച്ചിത്രം

'രാജിവെച്ച നടിമാരുടേത് ധീരമായ നിലപാട്' : 'അമ്മ'യ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ജനറല്‍ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറി ടി പി മാധവന്‍. നടിമാരുടെ നടപടി ധീരമാണ്. കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്നും അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ ടിപി മാധവന്‍ പറഞ്ഞു. 

സംഘടന വിടാന്‍ നാലുപെണ്‍കുട്ടികള്‍ കാണിച്ച തന്റേടം അഭിനന്ദനീയമാണ്. ദിലീപിനെതിരെ കേസ് ഇപ്പോഴും നിലവിലുണ്ട്, ഈ സാഹചര്യത്തില്‍ തിരിച്ചെടുത്തത് ശരിയായില്ല. 

അമ്മയില്‍ നിന്ന് ചിലര്‍ വിളിക്കാറുണ്ട്. ഇപ്പോഴും 5000 രൂപ പെന്‍ഷന്‍ ലഭിക്കാറുമുണ്ടെന്ന് ടിപി മാധവന്‍ വ്യക്തമാക്കി. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന ടിപി മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനിലാണ് കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി