ചലച്ചിത്രം

ജഗതിയെ കാണാന്‍ വന്നപ്പോള്‍ എന്നെയും കണ്ടു, പിന്നെ ഒരാളും തിരിഞ്ഞുനോക്കിയില്ല; താരസംഘടനയ്‌ക്കെതിരെ കൈതപ്രം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതിലുടെ പ്രതിരോധത്തിലായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. തന്റെ ആശുപത്രിവാസക്കാലത്ത് തൊട്ടടുത്ത മുറിയില്‍കിടന്ന ജഗതിയെ കാണാനാണ് താരസംഘടനക്കാര്‍ വന്നത്. അടുത്ത മുറിയില്‍ കിടക്കുന്നതു കൊണ്ട് തന്നെയും വന്നു കണ്ടു. അതിനപ്പുറത്തേക്ക് ജീവിതത്തില്‍ ഒരു സഹായവും സംഘടന നല്‍കിയിട്ടില്ലെന്ന് കൈതപ്രം പറഞ്ഞു. 

താരങ്ങളുടെ ഒരു നോട്ടമോ സഹായമോ കിട്ടാന്‍ വേണ്ടി അടുത്തുകൂടി നടക്കുന്നവരാണ് പലരും. പണവും പ്രശസ്തിയുമുള്ളവര്‍ക്ക് അലങ്കാരമായി കൊണ്ടു നടക്കാനുള്ളതാണ് സംഘടനകള്‍. അതിനപ്പുറത്തേക്ക് സംഘടനയ്ക്ക് ഒരു പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല സിനിമകളിലും തല കാണിച്ചെങ്കിലും ഒരിക്കലും അമ്മയുടെ അംഗത്വം ആവശ്യപ്പെട്ടിട്ടില്ല, ചോദിക്കുകയുമില്ല. സ്‌നേഹവും ആര്‍ദ്രതയുമുള്ള മനസുകള്‍ക്കൊപ്പമാണ് താനെന്നും കൈതപ്രം പറഞ്ഞു. 

അമ്മ നില്‍ക്കേണ്ടത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ദിലീപിനെ തിരക്കിട്ട് തിരിച്ചെടുത്തത് ശരിയായില്ലെന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. നടിമാരില്‍ നാല് പേരെങ്കിലും സംഘടനയില്‍ നിന്ന് ഇറങ്ങിപ്പോയില്ലെങ്കില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല