ചലച്ചിത്രം

ധീരയായ പാര്‍വതിയ്ക്കും എന്റെ പ്രേമഭാജനമായ പൃഥ്വിയ്ക്കും ആശംസകള്‍; മൈ സ്‌റ്റോറിക്ക് ആശംസയുമായി ബോളിവുഡ് സൂപ്പര്‍ഗേള്‍ 

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജും പാര്‍വതിയും ഒന്നിച്ചഭിനയിച്ച റോഷിനി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്റ്റോറി തീയറ്റുകളിലെത്തിയപ്പോള്‍ ആശംസകള്‍ അങ്ങ് ബോളിവുഡില്‍ നിന്നുവരെ. അടുത്തിടെ ഏറെ ചര്‍ച്ചകളില്‍ ഇടം നേടിയ ബോളിവുഡ് താരം സ്വര ഭാസ്‌കറാണ് ഇരുവര്‍ക്കും പുതിയ ചിത്രത്തിനുള്ള ആശംസ അറിയിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സ്വരയുടെ ആശംസകള്‍. 

റിലീസ് ദിനത്തില്‍ തന്നെ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിനും താരങ്ങള്‍ക്കും സ്വരയുടെ ആശംസകള്‍ എത്തിയത്. വിവാദങ്ങളില്‍ അകപ്പെട്ട് ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും ഇതെല്ലം തീയറ്ററില്‍ മാറ്റിയെഴുതുകയാണ് മൈ സ്‌റ്റോറി. പ്രണയവും പ്രണയനഷ്ടവും ചതിയും കുറ്റബോധവും പ്രതികാരവുമൊക്കെ പ്രേക്ഷകരെ അനുഭവിപ്പിക്കുന്ന സിനിമ എന്നാണ് മൈ സ്റ്റോറികണ്ടിറങ്ങുന്നവര്‍ ചിത്രത്തിന് നല്‍കുന്ന വിശേഷണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്