ചലച്ചിത്രം

വാതിലടക്കാതെ... താഴുമുറുക്കാതെ... നസ്രിയയുടെ അടിപൊളി ഫാസ്റ്റ് സോങ്

സമകാലിക മലയാളം ഡെസ്ക്

സ്രിയ, പൃഥ്വിരാജ്, പാര്‍വ്വതി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കൂടെ' എന്ന ചിത്ത്രിലെ ഒരു ഗാനം കൂടി പുറത്ത്. നസ്രിയ തകര്‍ത്തഭിനയിച്ച ഗാനമാണ് ഫാസ്റ്റ് സോങ് ആണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. 'പറന്നേ' എന്നു തുടങ്ങുന്ന സെലിബ്രേഷന്‍ ഗാനത്തില്‍  തൈക്കുടം ബ്രിഡ്ജിലൂടെ പ്രശസ്തനായ സിദ്ധാര്‍ഥ് മേനോന്‍, ആനന്ദത്തിലെ നായകന്‍ റോഷന്‍ എന്നിവരും കടന്നുവരുന്നുണ്ട്.

ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നതും രഘു ദീക്ഷിത് ആണ്.

പൃഥ്വിരാജിന്റെ സഹോദരിയായാണ് കൂടെയില്‍ നസ്രിയ അഭിനയിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തില്‍ ഇരുവരുടെയും മാതാപിതാക്കളായി വേഷമിടുന്നത്. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ. അഞ്ജലിയും എം രഞ്ജിതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും