ചലച്ചിത്രം

ഷാനിന്റെ ഡയലോഗ് ഏറ്റു; പിന്‍വലിച്ച ജിമിക്കി കമ്മല്‍ യൂട്യൂബ് തിരികെ എത്തിച്ചു

സമകാലിക മലയാളം ഡെസ്ക്



യൂട്യൂബില്‍ നിന്ന് പിന്‍വലിച്ച സൂപ്പര്‍ഹിറ്റ് ഗാനം ജിമിക്കി കമ്മലിനെ തിരികെ കൊണ്ടുവന്നു. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ പാട്ട് പിന്‍വലിച്ചതിനെതിരേ രംഗത്ത് വന്നതിന് പിന്നാലെയാണ് ഗാനം തിരികെയെത്തിയത്. പഴയ പ്രതാപത്തില്‍ തന്നെയാണ് ഗാനം തിരിച്ചെത്തിയിരിക്കുന്നത്.

ലോകം തന്നെ ഏറ്റെടുത്ത ചിത്രം കോപ്പിറൈറ്റ് പ്രശ്‌നത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ഇതിനെതിരേ ഷാന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് വലിയ ചര്‍ച്ചകള്‍ വഴിവെച്ചതോടെയാണ് ഗാനം തിരികെ കൊണ്ടുവരാന്‍ കാരണമായത്. എട്ട് കോടി 12 ലക്ഷം പേരാണ് ഇതിനോടകം ഗാനം കണ്ടത്. മോഹന്‍ലാല്‍ നായകനായെത്തിയ വെളിപാടിന്റെ പുസ്തകത്തിലെ ചിത്രത്തിലെ ഗാനമാണിത്.

ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം ഒരു സ്വകാര്യ ചാനല്‍ ഏറ്റെടുത്തതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. ഈ ഗാനം അപ് ലോഡ് ചെയ്ത സ്വകാര്യ കമ്പനിക്കെതിരേ ചാനല്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്നാണ് പുറത്താക്കപ്പെടുന്നത്. 'ജിമിക്കി കമ്മല്‍ യുട്യൂബില്‍ നിന്ന് എടുത്തു മാറ്റാന്‍ മാത്രമേ നിങ്ങള്‍ക്ക് സാധിക്കൂ. പ്രേക്ഷക ഹൃദയത്തില്‍ ആ ഗാനത്തിന് എന്നും ഒരു സ്ഥാനം ഉണ്ട്.' എന്നാണ് ഷാന്‍ കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്