ചലച്ചിത്രം

ഞാനെല്ലാം തുറന്നു പറയും, ഒന്നും മറച്ചു വയ്ക്കാതെ; സണ്ണി ലിയോണി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആത്മകഥാംശമുള്ള വെബ് സീരീസ് ' കരേണ്‍ജിത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്‌റ്റോറി''ക്കായി ജീവിതത്തിലെ എല്ലാ സംഭവങ്ങളും തുറന്ന് പറയുമെന്ന് സണ്ണി ലിയോണി. എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നത് നല്ലതാണോ, ചീത്തയാണോ എന്നതൊക്കെ പിന്നീടുള്ള വിഷയമാണ്. ആത്മകഥാംശം തുളുമ്പുന്ന വെബ്‌സീരീസ് ഇതുവരെ ഇരുപത് എപ്പിസോഡുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതായും അവര്‍ പറഞ്ഞു.

 ലോകത്തോട് എന്റെ കഥ പറയുന്നത് സത്യസന്ധമായി തന്നെ വേണം. അതുകൊണ്ടാണ് എല്ലാം വെളിപ്പെടുത്താം എന്ന് തീരുമാനിച്ചത്. പക്ഷേ ചെറിയ ടെന്‍ഷന്‍ ഉണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ഇഷ്ടമുള്ളത് പറയാനും ചെയ്യാനും പ്രവര്‍ത്തിക്കാനുമെല്ലാം ഉള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ട്. അത് ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത് അവരുടെ മനഃസാക്ഷിയാണെന്നും അവര്‍ പറഞ്ഞു.

 ജീവിതത്തിലെ സന്തോഷവും കണ്ണുനീര്‍ നിറഞ്ഞ ഭൂതകാലവും തനിക്കുണ്ട്. ഒരിക്കലും ഇരയാക്കപ്പെട്ടിട്ടില്ല. പക്ഷേ പലപ്പോഴും ടാര്‍ഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിവാദങ്ങളെ സൂചിപ്പിച്ച് അവര്‍ പറഞ്ഞു. ഈ മാസം പതിനാറാം തിയതി മുതലാണ് വെബ് സീരീസ് സംപ്രേഷണം ആരംഭിക്കുന്നത്.

 സിഖ് കുടുംബത്തില്‍ ജനിച്ച  സണ്ണി ആദ്യം പോണ്‍ താരവും പിന്നീട് ബോളിവുഡ് താരവുമായി മാറുകയായിരുന്നു. സണ്ണിയെ കുറിച്ച് ഇതുവരെ ആര്‍ക്കും അറിയാത്ത കഥകള്‍ പറയുന്ന വെബ്‌സീരീസാണ് അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. കരണ്‍ജീത് കൗര്‍ എന്ന പെണ്‍കുട്ടിയില്‍ നിന്ന് സണ്ണിയിലേക്കുള്ള മാറ്റത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ലിയോണി തന്നെയാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി