ചലച്ചിത്രം

ആരാധകരുടെ കാത്തിരിപ്പിന് വിട ; രജനിയുടെ ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു  

സമകാലിക മലയാളം ഡെസ്ക്


ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.  സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷങ്കര്‍ അണിയിച്ചൊരുക്കുന്ന ചിത്രം നവംബര്‍ 29 നാണ് തിയേറ്ററുകളിലെത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രീകരണ വേളയില്‍ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് നിര്‍മ്മിച്ചിട്ടുള്ളത്. 

സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ ഷങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. ''ഒടുവില്‍ വി.എഫ്.എക്‌സ് ഷോട്ടുകള്‍ എന്ന് തരുമെന്ന് വി.എഫ്.എക്‌സ് കമ്പനി ഉറപ്പ് നല്‍കിയിരിക്കുന്നു. ചിത്രം 2018 നവംബര്‍ 29ന് റിലീസ് ചെയ്യും'' അദ്ദേഹം ട്വിറ്ററിലും ഫെയ്‌സ്ബുക്ക് പോസ്റ്റിലും കുറിച്ചു.

പതിനഞ്ച് ഭാഷകളിലായി ഏഴായിരം തിയേറ്ററുകളിലെത്തുന്ന 2.0, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ്. 450 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. എമി ജാക്‌സണ്‍ നായികയാകുന്ന ചിത്രത്തില്‍ മലയാള നടന്‍ കലാഭവന്‍ ഷാജോണും അഭിനയിക്കുന്നു. സംഗീതം എ ആര്‍ റഹ്മാനാണ്. വിഷ്വല്‍ എഫക്ട്‌സുകൊണ്ട് സമ്പന്നമായ ചിത്രത്തിന് സൗണ്ട് ഡിസൈനിംഗ് ഒരുക്കിയിട്ടുള്ളത് ഓസ്‌കാര്‍ ജേതാവ് റസൂല്‍പൂക്കുട്ടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)