ചലച്ചിത്രം

എന്നെ തെറ്റിദ്ധരിക്കരുത്, മോദിജിയെ പറ്റി താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ടിനി ടോം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചെന്ന പ്രചരണത്തിന് മറുപടിയുമായി ടിനി ടോം രംഗത്ത്. ഫെയ്‌സ്ബുക് ലൈവിലൂടെയാണ് ആരോപണം ടിനി ടോം നിഷേധിച്ചത്.

'ഉളിയന്നൂര്‍ തച്ചന്‍' എന്ന വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ താന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. എനിക്ക് രാഷ്ട്രീയമില്ല. എന്നെ തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.

'ഇന്ത്യ യഥാര്‍ഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിനുശേഷമാണ്. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ പോലും അംഗീകരിക്കാന്‍ തയാറാകുന്നില്ല' എന്ന് ടിനി ടോം പറഞ്ഞെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്