ചലച്ചിത്രം

'വിമര്‍ശിക്കുന്നത് ഒരുപണിയുമില്ലാത്ത ചില തെരുവു നായ്ക്കള്‍'; സോഷ്യല്‍ മീഡിയയിലെ മോശം പരാമര്‍ശങ്ങള്‍ക്കെതിരേ നീരാളിയുടെ നിര്‍മാതാവ്

സമകാലിക മലയാളം ഡെസ്ക്


നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ നായകനായെത്തിയ ഒരു ചിത്രം തീയെറ്ററുകളില്‍ എത്തുന്നത്. അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി. എന്നാല്‍ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശമായ പ്രചരണങ്ങള്‍ ചിത്രത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഇത്തരം പ്രചാരണങ്ങളില്‍ പ്രതികരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. ഒരുപണിയുമില്ലാത്ത ചില തെരുവ് നായ്ക്കളാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്. 

'എന്റെ പുതിയ സിനിമയായ നീരാളിക്കെതിരെ ശിഥിലമായ ചില പോസ്റ്റുകള്‍ പടരുന്നതായി കണ്ടു. നീരാളി എന്റെ ആറാമത്തെ ചിത്രമാണ്. ഇതില്‍ നാല് സിനിമകള്‍ എന്റെ അച്ഛന്‍ ജോയ് താനവേലിയാണ് നിര്‍മിച്ചത്. അദ്ദേഹം ഐപിസി ട്രെഷറര്‍ ആയി തിരഞ്ഞെടുക്കുന്നതിന് മുമ്പാണ്. ഞാന്‍ എപ്പോഴും നല്ലൊരു മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. അല്ലാതെ മതപരമായ സംഘടനയുടെ ഭാഗമായല്ല. ഒരുപണിയുമില്ലാത്ത ചില തെരുവ് നായ്ക്കളാണ് എന്റെ നിഴലിനെ നോക്കി കുരയ്ക്കുന്നത്.' അദ്ദേഹം പറഞ്ഞു. 

തന്റെ യോഗ്യത കൊണ്ട് വിദേശത്തും ഇന്ത്യയിലും വിജയിച്ച് മുന്നേറുന്ന ബിസിനസ്മാന്‍ ആണ് താനെന്നും തന്റെ സിനിമകള്‍ ദേശിയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടുന്നതില്‍ അസൂയ പൂണ്ട പലരുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യമായ ഇന്‍കം ടാക്‌സും ഞാന്‍ കെട്ടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ രൂക്ഷമായ ഭാഷയിലാണ് സന്തോഷ് ടി കുരുവിളയുടെ പ്രതികരണം. മോശം നിരൂപണം എഴുതുന്നവര്‍ വ്യക്തിത്വമില്ലാത്തവരാണെന്നും മനഃപൂര്‍വം സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തമായി വ്യക്തിത്വമില്ലാത്ത ജോക്കറുകളാണ് പേരില്ലാതെ ഇത്തരം മോശം നിരൂപണങ്ങള്‍ എഴുതുന്നത്. സിനിമയ്‌ക്കെതിരെ വരുന്ന വിഡിയോസിനും നിരൂപണത്തിനും പിന്നില്‍ ഫെയ്ക്ക് ഐഡന്റിറ്റികളാണ്. സിനിമയെക്കുറിച്ച് നല്ലതും ചീത്തയും എഴുതാം. സിനിമയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഇവിടെ പലരും മനഃപൂര്‍വം സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.' സന്തോഷ് പറഞ്ഞു. 

നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയത്. കൂടാതെ പാര്‍വതി , സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സാജു തോമസ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി