ചലച്ചിത്രം

സംഗീതത്തില്‍ മാത്രമല്ല, അഭിനയത്തിലും ഒരു കൈ നോക്കാമെന്ന് ഗോപി സുന്ദര്‍

സമകാലിക മലയാളം ഡെസ്ക്

സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനെയേ നമുക്കറിയു. ചലച്ചിത്ര നടന്‍ ഗോപി സുന്ദറിനെ പരിചയമില്ല. പത്തു വര്‍ഷത്തിലധികമായി അദ്ദേഹം മലയാള ചലച്ചിത്രമേഖലയില്‍ വിവിധ പാട്ടുകള്‍ക്ക് ഈണം പകര്‍ന്ന് മലയാളികളെ രസിപ്പിക്കുന്നു. ഇപ്പോഴിതാ അഭിനയത്തില്‍കൂടി ഒരു കൈ നോക്കാന്‍ തയ്യാറെടുക്കുകയാണ് ഈ പാട്ടുകാരന്‍.

ഹരികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടോള്‍ ഗേറ്റ്' എന്ന ചിത്രത്തിലൂടെയാണ് ഗോപി നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫേസബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. സസ്‌പെന്‍സ് ബ്രേക്ക് ചെയ്യുന്നെന്ന് പറഞ്ഞ് ഗോപീസുന്ദറിന്റെ ചിത്രം സഹിതമുള്ള പോസ്റ്ററാണ് ദുല്‍ഖര്‍ പങ്കുവെച്ചത്.

ഗോപീ സുന്ദര്‍ നേരത്തെ ചില ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും നായകനായി അഭിനയിക്കുന്നത് ഇതാദ്യമായാണ്. അതിന്റെ ചെറിയ എക്‌സൈറ്റിലും കൂടിയാണിദ്ദേഹം. മോഹന്‍ലാലിനൊപ്പം മിസ്റ്റര്‍ ഫ്രോഡിലും സലാലാ മൊബൈല്‍സിലെ പാട്ട് സീനിലും ഗോപി സുന്ദര്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നായകവേഷത്തില്‍ അഭിനയിക്കുന്നത് ആദ്യമായാണ്. 'എക്‌സൈറ്റ്‌മെന്റല്ല, സത്യത്തില്‍ പേടിയാണ്. അഭിനയിക്കണം എന്നൊന്നും വിചാരിച്ച് ഈ ഫീല്‍ഡിലേക്ക് വന്നതല്ലല്ലോ ഞാന്‍,'- ഗോപി സുന്ദര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സംവിധായകന്റെ ആത്മവിശ്വാസത്തിന്റെ പുറത്തുമാത്രമാണ് ഈ പരീക്ഷണത്തിന് ഇറങ്ങുന്നതെന്നും ഗോപി വ്യക്തമാക്കി. സംവിധായകന്‍ ഹരികൃഷ്ണന്റെ ആത്മവിശ്വാസത്തിന്റെ പുറത്താണ് ഞാന്‍ അഭിനയിക്കാന്‍ ഇറങ്ങുന്നത്. ദൈവവും നാട്ടുകാരും കൂടെനിന്നാല്‍ രക്ഷപ്പെട്ടു എന്നേ പറയുന്നുള്ളൂ ഇപ്പോള്‍. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ച് മറ്റൊന്നും പറയാറായിട്ടില്ല,' ഗോപി സുന്ദര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍