ചലച്ചിത്രം

'ശ്രീ റെഡ്ഡി പറയുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍'; നിലപാട് വ്യക്തമാക്കി കാര്‍ത്തി

സമകാലിക മലയാളം ഡെസ്ക്


പ്രമുഖ നടന്മാര്‍ക്കും സംവിധായകര്‍ക്കും എതിരേലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് നടി ശ്രീ റെഡ്ഡി. ഇതിനോടകം നിരവധിപേര്‍ക്കെതിരേയാണ് താരം രംഗത്തെത്തിയത്. എന്നാല്‍ ശ്രീറെഡ്ഡിയുടെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന്‍ കാര്‍ത്തി. ശ്രീറെഡ്ഡി ഉയര്‍ത്തുന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നാണ് താരം പറയുന്നത്. നടിക്കെതിരേ പരാതി നല്‍കിയാല്‍ നടപടി എടുക്കുമെന്നും നടികര്‍ സംഘത്തിന്റെ ട്രഷറര്‍ വ്യക്തമാക്കി. 

'ശ്രീറെഡ്ഡി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ അവര്‍ നിയമപരമായി നേരിടുകയാണ് വേണ്ടത്. അവര്‍ ഉയര്‍ത്തുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ആണ്. അംഗങ്ങള്‍ ആരെങ്കിലും പരാതി തരാതെ നടികര്‍ സംഘത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും, പരാതി ലഭിക്കുന്ന മുറയ്ക്ക് നടപടികളുമായി മുന്നോട്ടു പോകുമെന്നും' കാര്‍ത്തി വ്യക്തമാക്കി. 

ഇതിന് പിന്നാലെ കാര്‍ത്തിയുടെ പ്രസ്താവനയില്‍ വിഷമമുണ്ടെന്ന് വ്യക്തമാക്കി ശ്രീറെഡ്ഡി ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറഞു. 'നടികര്‍ സംഘവുമായി സംസാരിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാം ശാന്തമായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അല്ലെങ്കില്‍ എന്റെ വേദന എന്താണെന്ന് ഞാന്‍ താങ്കളെ മനസ്സിലാക്കിക്കും. ആര്‍ട്ടിസ്റ്റുകളുടെ പ്രശ്‌നം പരിഹരിക്കാനാണ് നടികര്‍ സംഘം, അല്ലാതെ പ്രയോജനമില്ലാത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കാനല്ല. എന്റെ വേദനയെക്കുറിച്ച് ആലോചിച്ച് നോക്കു' ശ്രീറെഡ്ഡി കുറിച്ചു. തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രശസ്തരായഎ.ആര്‍ മുരുകദോസ്, ശങ്കര്‍ സി നാനി, ശ്രീകാന്ത് ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇനിയും പട്ടിക നീളുമെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത