ചലച്ചിത്രം

സഞ്ജുവില്‍ പറയാതെ വിട്ട വിവാദനായകന്റെ ജീവിതം രാം ഗോപാല്‍ വര്‍മ പറയും; സഞ്ജയ് ദത്തിന്റെ ജീവിതം വീണ്ടും സിനിമയാവുന്നു

സമകാലിക മലയാളം ഡെസ്ക്


ബോളിവുഡ് നായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ സഞ്ജു കളക്ഷന്‍ റെക്കോഡുകള്‍ കീഴടക്കി വിജയകരമായി മുന്നോട്ടുപോവുകയാണ്. ചിത്രം ശ്രദ്ധിക്കപ്പെട്ടതിനൊപ്പം തന്നെ വിവാദങ്ങളും തലപൊക്കി. സിനിമയിലൂടെ സഞ്ജയ് ദത്തിനെ വെള്ളപൂശാനാണ് ശ്രമിക്കുന്നതെന്നാണ് പ്രധാന ആരോപണം. യഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച് സഞ്ജയ് ദത്തിന്റെ നല്ല വശങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കിയാണ് ചിത്രമെടുത്തിരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ തന്നെ വെള്ളപൂശാന്‍ 40 കോടി ചെലവഴിക്കേണ്ട കാര്യമില്ല എന്നായിരുന്നു വിമര്‍ശകര്‍ക്കുള്ള മറുപടിയായി സഞ്ജയ് ദത്ത് പറഞ്ഞത്. എന്നാല്‍ സഞ്ജയ് ദത്തിന്റെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് കഥ പറയാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. 

സഞ്ജുവില്‍ പറയാന്‍ മടിച്ച എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയാവും പുതിയ ചിത്രം. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ ശേഷമുള്ള സഞ്ജയ് ദത്തിന്റെ ജീവിതകഥക്ക് ആയിരിക്കും സിനിമയില്‍ കൂടുതല്‍ പ്രാധാന്യമെന്നറിയുന്നു. സഞ്ജയ് ദത്തിന്റെ ജീവിതരഹസ്യങ്ങള്‍ പുതിയ ചിത്രത്തിലൂടെ ചിരുളഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സഞ്ജുവിനെതിരേ തുടക്കം മുതല്‍ ആരോപണമുയര്‍ന്നിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിതം എന്നു പറഞ്ഞ് അര്‍ത്ഥ സത്യങ്ങള്‍ സ്‌ക്രീനില്‍ എത്തിയതാണ് പലരേയും ചൊടിപ്പിച്ചത്. എന്നാല്‍ സഞ്ജു തന്റെ ജീവിതം തന്നെയാണ് എന്നായിരുന്നു വിവാദ നായകന്റെ പ്രതികരണം. ഈ വിവാദങ്ങളൊന്നും ചിത്രത്തെ ബാധിച്ചില്ല. രണ്‍ബീര്‍ കപൂര്‍ സഞ്ജയ് ദത്തായി നിറഞ്ഞാടിയപ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സിനിമ ഏറ്റെടുത്തു. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ സഞ്ജയ് ദത്തിന്റെ യഥാരാത്ഥ ജീവിതം കാണാന്‍ രാം ഗോപാല്‍ വര്‍മയുടെ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി