ചലച്ചിത്രം

സീരിയല്‍ നടിയെ ബലാത്സംഗം ചെയ്തു;  നിര്‍മ്മാതാവിന് ഏഴ് വര്‍ഷം തടവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജനപ്രിയ ഹിന്ദി സീരിയലായിരുന്ന 'വീര'യുടെ നിര്‍മ്മാതാവ് മുകേഷ് മിശ്രയ്ക്ക് ഏഴ് വര്‍ഷം തടവ്. സീരിയല്‍ സെറ്റില്‍ വച്ച് വീരയില്‍ അഭിനയിച്ചിരുന്ന നടിയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഒന്‍പത് സാക്ഷികളെയാണ് കേസിന്റെ ഭാഗമായി പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.

2012 ഡിസംബര്‍ 12 ന് ചലച്ചിത്രതാരങ്ങളെ സെറ്റിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ ബസ് എത്തുന്ന ജോഗേശ്വരി സ്‌റ്റേഷനില്‍ എത്താന്‍ മുകേഷ് മിശ്ര ആവശ്യപ്പെട്ടു. പറഞ്ഞതു പോലെ അവിടെയെത്തിയപ്പോള്‍ ബസ് ലേറ്റാകുമെന്നും ബൈക്കില്‍ സെറ്റിലേക്ക് എത്തിക്കാമെന്നും ഇയാള്‍ പറഞ്ഞു. സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ വൃത്തിയാക്കുന്ന സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഷൂട്ടിംഗിനായി തയ്യാറാകാന്‍ പോയ തന്നെ മുകേഷ് പിന്തുടര്‍ന്നത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നുമാണ് നടി പരാതി നല്‍കിയത്. സംഭവം പുറത്ത് പറഞ്ഞാല്‍ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

 ഐപിസി 376,506(ii)  എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി