ചലച്ചിത്രം

അതൊന്നും സത്യമല്ല; കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത തള്ളി അഡാര്‍ ലൗ നായിക  

സമകാലിക മലയാളം ഡെസ്ക്

മ്മയും ബന്ധുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് പുതുമുഖ നടി മിഷേല്‍ ആന്‍. എറണാകുളം നോര്‍ത്തില്‍ വച്ച് നടി കൂട്ടബലാത്സംഗത്തിനിരയായെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. നടി കൊച്ചിയിലെ സ്വകാര്യ ആശുപത്രയില്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയിലാണെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്നും തുറന്നുപറഞ്ഞ് നടിതന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

പുറത്തുവന്ന വാര്‍ത്തകള്‍ തങ്ങളെ മാനസികമായി വളരെയധികം തകര്‍ക്കുന്നതായിരുന്നെന്നും ഇതിന് പിന്നിലുള്ളവരെ നിയമപരമായി നേരിടുമെന്നും മിഷേലിന്റെ അമ്മ പ്രതികരിച്ചു. ഇത് ഒരു അഡാര്‍ ലൗ എന്ന ചിത്രത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റി നല്‍കുകയെന്നതാണ് ഇതുവഴി ലക്ഷമിടുന്നതെന്നും മിഷേലിന്റെ അമ്മ പറയുന്നു. 

റിലീസിനെത്തും മുന്‍പേ ചര്‍ച്ചയായ ചിത്രമാണ് ഒരു അഡാര്‍ ലൗ. ചിത്രത്തിലെ നാല് നായികമാരില്‍ ഒരാളാണ് മിഷേല്‍. മാണിക്യമലരായ... എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് സിനിമ വളരെയധികം ശ്രദ്ധിക്കപ്പെട്ടത്. ഷൂട്ടിങ് പൂര്‍ത്തീകരിക്കാത്തതിനാല്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല