ചലച്ചിത്രം

ഇടതുപക്ഷത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്: അതിനോട്  നീതി പുലര്‍ണം: സംവിധായകന്‍ ബിജു

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് ജയം ഇടതുപക്ഷത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ആവര്‍ത്തിച്ചു കാണിക്കുന്നതാണെന്ന് സംവിധായകന്‍ ഡോക്ടര്‍ ബിജു. ചില വീഴ്ചകള്‍ ഉണ്ടായതിനെ മറന്നുകൊണ്ടാണ് ജനങ്ങള്‍ പ്രതീക്ഷയുടെ ഈ ഒരു ചുവന്ന തുരുത്തില്‍ വീണ്ടും വിശ്വാസം അര്‍പ്പിക്കുന്നത്. ആ വിശ്വാസം തല്ലിക്കെടുത്താന്‍ ഒരു പൊലീസിനേയും അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജനങ്ങൾക്ക് പ്രതീക്ഷ ഉണ്ട്..പ്രത്യാശയും..
അത് അവർ ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു..
അവയോട് നീതി പുലർത്തേണ്ട ബാധ്യത ഇടത് പക്ഷത്തിനും ഉണ്ട്..
ആ പ്രതീക്ഷകൾ കെടാതെ സൂക്ഷിക്കേണ്ടതുണ്ട്..
പക്ഷെ വിജയം അന്ധമായി തലയ്ക്ക് പിടിച്ച് പലതിനെയും ന്യായീകരിക്കാൻ തുടങ്ങരുത്....ചില വീഴ്ചകൾ ഉണ്ടായതിനെയും മറന്നു കൊണ്ട് ആണ് ജനങ്ങൾ പ്രതീക്ഷയുടെ ഈ ഒരേ ഒരു ചുവന്ന തുരുത്തിൽ വീണ്ടും വിശ്വാസം ആർപ്പിക്കുന്നത്..അതിനർത്ഥം കൂടുതൽ ഉത്തരവാദിത്വത്തോടെ ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കും എന്ന് ഇടതു പക്ഷത്തെ വിശ്വസിച്ച്‌ ഒരു ജനത ഒപ്പം നില്കുന്നു എന്നു തന്നെയാണ്..അത് തല്ലിക്കെടുത്താൻ ഇനിയും ഒരു പോലീസിനെയും അനുവദിക്കരുത്.. അഴിമതി മാത്രം മുഖ മുദ്ര ആയ ചില ഈർക്കിലി പ്രാദേശികപാർട്ടികൾ ഇടതു പക്ഷത്തിന് ആവശ്യമില്ല എന്നതിനുള്ള തെളിവ് കൂടിയാണ് ഈ ഉജ്വല വിജയം..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം