ചലച്ചിത്രം

നീരാളിയെ കാണാന്‍ അടുത്ത മാസം വരെ കാത്തിരിക്കണം; ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ നായകനായെത്തുന്ന നീരാളി അടുത്ത ആഴ്ച റിലീസ് ചെയ്യും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ചിത്രത്തിനായി ആരാധകര്‍ക്ക് കുറച്ചുകൂടി കാത്തിരുന്നേ മതിയാവൂ. ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി. ജൂലൈ 12 ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. ജൂണ്‍ 14 ന് ചിത്രം തീയെറ്ററുകളില്‍ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പിന്നീട് ജൂണ്‍ 15 ലേക്ക് മാറ്റുകയായിരുന്നു. ആരാധകരെ നിരാശരാക്കിക്കൊണ്ടാണ് റിലീസ് വീണ്ടും മാറ്റിയിരിക്കുന്നത്.

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മയാണ് ചിത്രം ഒരുക്കുന്നത്. നവാഗതനായ സാജു തോമസ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്. നീരാളിയില്‍ നാദിയ മൊയ്തുവാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, പാര്‍വതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിലെ പാട്ടുകളും ട്രെയ്‌ലറുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു