ചലച്ചിത്രം

ഇന്നസെന്റിന് പിന്നാലെ മമ്മൂട്ടിയും അമ്മ ഭാരവാഹിസ്ഥാനം വിടുന്നു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മമ്മൂട്ടി ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ.   യുവാക്കളേയും സ്ത്രീകളേയും പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. മലയാള സിനിമയുടെ മാറ്റം ഉൾക്കൊണ്ടുകൂടിയാണ് തീരുമാനമെന്നും സൂചനയുണ്ട്

പുതിയ തലമുറയാണ് ഇനി മലയാള സിനിമാ സംഘടനകളെ മുന്നില്‍നിന്ന് നയിക്കേണ്ടത് എന്ന വ്യക്തമായ അഭിപ്രായം മമ്മൂട്ടി മുന്നോട്ടുവച്ചുകഴിഞ്ഞു. മാത്രമല്ല, നിരവധി പ്രൊജക്ടുകളാല്‍ വലിയ തിരക്കിലായിരിക്കുമെന്നതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം നീക്കിവെക്കാനാവില്ലെന്നും മമ്മൂട്ടി സഹപ്രവർത്തകരെ അറിയിച്ചിട്ടുണ്ട്

ഇത്തവണ ‘അമ്മ’ ഷോയിലും പരിപാടിയുടെ നട്ടെല്ലായി നിന്നത് മമ്മൂട്ടിയായിരുന്നു. വന്‍ വരുമാനമാണ് അമ്മയ്ക്ക് ഈ ഷോ നേടിക്കൊടുത്തത്. ഷോയ്ക്ക് ശേഷമാണ് തന്റെ അഭിപ്രായം മമ്മൂട്ടി മുന്നോട്ടുവച്ചത്.ഇതോടെ ‘അമ്മ’യുടെ തലപ്പത്തെ പ്രധാന സ്ഥാനങ്ങളില്‍നിന്ന് വലിയ താരങ്ങള്‍ പിന്‍വാങ്ങുകയാണ്. നേരത്തെ അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് നടനും എംപിയുമായ ഇന്നസെന്റും വ്യക്തമാക്കിയിരുന്നു. പലതവണകളായി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന താരം ഇത്തവണ എന്തായാലും താനുണ്ടാകില്ല എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്