ചലച്ചിത്രം

'യാഥാര്‍ത്ഥ്യം ഒരു തമാശയല്ലേ'; വ്യത്യസ്തം ഇബ്‌ലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

സിഫ് അലിയും മഡോണയും പ്രധാന വേഷത്തില്‍ എത്തുന്ന ഇബ്‌ലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷം സംവിധായകന്‍ രോഹിത്തും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. 

യാഥാര്‍ത്ഥ്യം ഒരു തമാശയാണ് എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ടാഗ് ലൈന്‍ പോലെ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 80 കളില്‍ നടക്കുന്ന കഥയാണ് ഇബ്‌ലീസ്. ഹാസ്യത്തിനും സംഗീതത്തിനുമാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു