ചലച്ചിത്രം

'വിജയുടെ കാലില്‍ കാല് കേറ്റിവെക്കുന്നോ, അഹങ്കാരി'; ഒരു ഫോട്ടോ കീര്‍ത്തിക്ക് കൊടുത്ത പണി

സമകാലിക മലയാളം ഡെസ്ക്

സിനിമ താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ശകാരവര്‍ഷം കേള്‍ക്കേണ്ടിവരുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. വസ്ത്രത്തിന്റെ പേരിലും നിലപാടുകള്‍ വ്യക്തമാക്കിയതിനും സൂപ്പര്‍ താരങ്ങളെ ബഹുമാനിച്ചില്ലെന്നും പറഞ്ഞൊക്കെ താരങ്ങള്‍ ചീത്തവിളി വാങ്ങിക്കൂട്ടാറുണ്ട്. നടിമാരാണ് പ്രധാനമായും ഇത്തരം വെട്ടുകിളി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ താരപദവിയിലേക്ക് എത്തിയ കീര്‍ത്തി സുരേഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പ്രധാന ഇര. കാരണമോ വിജയിന്റെ കൂടെയുള്ള ഒരു ചിത്രവും. 

കഴിഞ്ഞ ദിവസമാണ് വിജയും കീര്‍ത്തിയും ഒന്നിച്ച് അഭിനയിക്കുന്ന ദളപതി 32 എന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രം പുറത്തുവന്നത്. ചിത്രത്തിലെ കീര്‍ത്തിയുടെ ഇരുപ്പാണ് വിജയ് ആരാധകര്‍ക്ക് രസിക്കാതിരുന്നത്. വിജയ് നിലത്തും കീര്‍ത്തി സോഫയിലുമാണ് ഇരിക്കുന്നത്. മാത്രമല്ല വിജയുടെ കാലില്‍ കാല്‍ കയറ്റിവെച്ചാണ് നടിയുടെ ഇരിപ്പ്. പോരെ പുകിലിന്. ദളപതിയുടെ അടുത്ത് ഇരിക്കുമ്പോള്‍ കുറച്ച് ബഹുമാനമൊക്കെ വേണമെന്ന ഉപദേശവും തെറിവിളികളുമായി കീര്‍ത്തിയെ വളഞ്ഞിട്ട് അക്രമിക്കുകയാണ് വിജയ് ഫാന്‍സ്. ഈയിടെ കീര്‍ത്തിക്ക് അഹങ്കാരം കൂടിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ താരത്തിന് പിന്തുണ അറിയിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തുന്നുണ്ട്. 

എ. ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷിനെ കൂടാതെ വരലക്ഷ്മിയും നായികയായി എത്തുന്നുണ്ട്. ദീപാവലിക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''