ചലച്ചിത്രം

ലണ്ടനില്‍ ഓടി വെള്ളം കുടിച്ച് മോഹന്‍ലാല്‍; മൂന്നാമത്തെ ഫിറ്റ്‌നസ് വീഡിയോ പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്


ഫിറ്റ്‌നസ് ചലഞ്ച് ഇതിനോടകം രാജ്യത്ത് വൈറലായിക്കഴിഞ്ഞു. സൂപ്പര്‍ താരങ്ങള്‍ വരെ ഏറ്റെടുത്ത ചലഞ്ചിന് കേരളത്തില്‍ പ്രചാരം നല്‍കിയത് മോഹന്‍ലാലാണ്. ഇതിനോടകം ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി രണ്ട് വീഡിയോകളാണ് സൂപ്പര്‍താരം പോസ്റ്റ് ചെയ്തത്. എന്നാല്‍ അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ലണ്ടനിലെ തന്റെ ഫിറ്റ്‌നസ് രഹസ്യമാണ് ഇപ്പോള്‍ താരം പുറത്തുവിട്ടിരിക്കുന്നത്. 

ലണ്ടനിലെ ഹൈഡെ പാര്‍ക്കില്‍ ജോഗിങ് ചെയ്യുന്നതിന്റെ വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ലാപ് പൂര്‍ത്തിയാക്കിയതിന് ശേഷം വെള്ളം കുടിക്കുന്നതും പിന്നീട് ഓട്ടം തുടരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മോഹന്‍ലാല്‍ ഇതുവരെ പോസ്റ്റ് ചെയ്തിരുന്നത് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു. അത് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. 

രഞ്ജിത്ത് ചിത്രം ഡ്രാമയുടെ ഷൂട്ടിങ്ങിനായി ലണ്ടനിലാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)